HOME
DETAILS
MAL
കൊവിഡ് വായുവിലൂടെ പകരുമെന്നതിന് തെളിവില്ലെന്ന് ഐ.സി.എം.ആര്
backup
April 06 2020 | 03:04 AM
ന്യൂഡല്‍ഹി: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിനു തെളിവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഐ.സി.എം.ആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ഡോ. രമണ്‍ ഗംഗഖേദ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.കൊവിഡ് വായുവിലൂടെ പകരുമെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരുന്നു. ഈ വാദത്തെ തള്ളിയാണ് ഐ.സി.എം.ആറിന്റെ നിലപാട്. വിഷയത്തില്‍ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാകാമെന്നും എന്നാല്‍, തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ അവരെ പരിചരിക്കുന്നതിലൂടെയോ മാത്രമാണ് വൈറസ് പകരുകയെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ തിരുത്തിയായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരുന്നത്. ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വായുവിലൂടെ വൈറസ് പകരാമെന്നായിരുന്നു ഇവരുടെ നിരീക്ഷണം.എന്നാല്‍, ആളുകള്‍ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ വരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെയാണ് രോഗം പകരുകയെന്നതിനാല്‍ അതിന് അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് നിലവില്‍ നല്‍കിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."