HOME
DETAILS

മോദി പ്രതിപക്ഷത്തെ വിളിച്ചു! 

  
backup
April 06 2020 | 03:04 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a
ന്യൂഡല്‍ഹി: ഇതു രണ്ടാം തവണയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തുന്നത്. എന്നാല്‍, പൊതുവിഷയങ്ങളില്‍ സര്‍വകക്ഷി യോഗങ്ങള്‍, പ്രതിപക്ഷവുമായി ചര്‍ച്ച എന്നിവയൊക്കെ ഈ കാലത്ത് അന്യമായിരുന്നു. എന്നാല്‍, കൊവിഡ് കാരണം രാജ്യം അതീവ പ്രതിസന്ധി നേരിടുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ളവരെ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
കൊവിഡ് ബാധയുണ്ടാക്കിയ പ്രതിസന്ധി സംബന്ധിച്ച് മുന്‍ രാഷ്ട്രപതിമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായാണ് ഇന്നലെ പ്രധാനമന്ത്രി ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്.
മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, എച്ച്.ഡി ദേവഗൗഡ എന്നിവരുമായായിരുന്നു ചര്‍ച്ച. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ എന്നിവരുമായും മോദി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഈ മാസം എട്ടിന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുമുണ്ട്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സര്‍വകക്ഷിയോഗം നടത്തുന്നത്. ഇതില്‍ പങ്കെടുക്കില്ലെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ ഇക്കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട്.
നേരത്തെ, രാജ്യത്തു കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ തുടക്കത്തില്‍തന്നെ പ്രതിപക്ഷവുമായി കാര്യങ്ങള്‍ കൂടിയാലോചിക്കണമെന്ന അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ജനതാ കര്‍ഫ്യൂവും അതിനു പിന്നാലെ 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിക്കുന്നതിനു മുന്‍പുപോലും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ അഭിപ്രായം തേടിയിരുന്നില്ല. ഇത്തരം തീരുമാനങ്ങള്‍ക്കു മുന്‍പ് സംസ്ഥാന മുഖ്യമന്ത്രിമാരുമായിപ്പോലും കേന്ദ്രം ആശയവിനിമയം നടത്തിയില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
ഇതിനു പിന്നാലെ, മോദിയുടെ പ്രതീകാത്മക നിര്‍ദേശങ്ങളെ പരിഹസിച്ചും ക്രിയാത്മകമായ ഇടപെടലുകളാണ് വേണ്ടതെന്ന് ഓര്‍മപ്പെടുത്തിയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. രാജ്യത്തെ സാധാരണക്കാരെ പട്ടിണിയിലേക്കു തള്ളിവിടാതിരിക്കാനുള്ള സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago