സേവനരംഗത്ത് പുതുതലമുറയ്ക്ക് മാതൃകയായി വിദ്യാര്‍ഥി കൂട്ടായ്മ
ഈരാറ്റുപേട്ട: പഠനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് എന്‍.എസ്.എസ് യുനിറ്റ് മാതൃകയായി. തിടനാട് പഞ്ചായത്തിലെ പാതാഴ കോളനിയെ ദത്തെടുത്ത് അവിടെ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുകയാണ് യൂനിറ്റ്.
കോളിനിയിലെ രണ്ടാമത്തെ വീടിന്റെ നിര്മാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. പ്ലാസ്റ്റിക് മറച്ച് കൂരയ്ക്കുള്ളില്‍ കഴിഞ്ഞിരുന്ന ഭാസ്കരന് നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം കോളജ് മാനേജര്‍ ഫാ തോമസ് വെടിക്കുന്നേല്‍ നിര്‍വഹിച്ചു.
വീട് നിര്‍മാണത്തില്‍ മേസ്തിരി ഒഴികെയുള്ളവരുടെ മുഴുവന്‍ പണികളും നടത്തിയത് വിദ്യാര്‍ഥികളാണ്. വാഹന സൗകര്യമില്ലാത്ത സ്ഥലത്ത് മുഴുവന്‍ സാധനങ്ങളും തലച്ചുമടായി എത്തിച്ചതും വിദ്യാര്‍ഥികള്‍ തന്നെ. ഓഗസ്റ്റിലാണ് വീടിന്റെ നിര്‍മാണം ആരംഭിച്ചത്. ക്രിസ്മസ് അവധിപോലും ഉപേഷിച്ചാണ് നിര്‍മാണം നടത്തിയത്. 80 പേരുള്ള എന്‍.എസ്.എസ്. ടീമിന്റെ പകുതിയോളം വരുന്ന പെണ്‍കുട്ടികളും പണികളില്‍ സജീവമായിരുന്നു. പ്രോഗ്രാം ഓഫിസര്‍മാരായ മിഥുന് ജോണ്‍, സിനി ജേക്കബ്, വോളണ്ടിയര്‍ ലീഡര്മാാരായ ജിബിന്‍ അലക്സ്, റിന്റു റെജി, എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."