ക്രമസമാധാനം തകരാന്‍ കാരണം പൊലിസ് നോക്കുകുത്തിയായതിനാല്‍: ചെന്നിത്തല
വൈക്കം: പൊലിസ് നോക്കുകുത്തിയായി നില്‍ക്കുന്നതാണ് ക്രമസമാധാന നില തകരാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സി.യുടെയും പ്രമുഖ നേതാവായിരുന്ന എ.കെ.സോമന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി ഇല്ലാതാക്കുന്നതിന് വേണ്ടി കൊണ്ടുവന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ദൂരെ എറിഞ്ഞ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. നേരേ ചെവ്വെ ഒരു പരീക്ഷപോലും നടത്താന്‍ കഴിയാത്ത ഗവണ്‍മെന്റെ് വന്‍ പരാജായമാണ്.
നാട്ടില്‍ പീഡനങ്ങളുടെ പരമ്പര നടമാടുകയാണ്. ആര്‍.എസ്.എസ്-ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയു . കേന്ദ്രം അധികാരം ഉപയോഗിച്ച് വര്‍ഗീയത ആളികത്തിച്ചാണ് യു.പിയില്‍ അധികാരം പിടിച്ചെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ പി.വി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍, കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ്, അഡ്വ പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, ബേബി തൊണ്ടാംകുഴി, മോഹന്‍ ഡി.ബാബു, എന്‍.എം താഹ, അഡ്വ. വി.വി സത്യന്‍, പി.വി പ്രസാദ്, എം.എം ദിവാകരന്‍ നായര്‍, പി.കെ ദിനേശന്‍, അഡ്വ. എ.സനീഷ് കുമാര്‍, ജയ്‌ജോണ്‍ പേരയില്‍, സുനു ജോര്‍ജ്, വി.ടി ജെയിംസ്, പി.വി മനോജ്, വിജയമ്മ ബാബു, ജെസി വര്‍ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."