വിദേശമദ്യശാലയ്‌ക്കെതിരേ നാട്ടുകാര്‍ രംഗത്ത്
കോട്ടയം: ഈരയില്‍ക്കടവ് വില്‍സണ്‍ സ്ട്രീറ്റ് കളത്തില്‍ ബില്‍ഡിങില്‍ പുതിയതായി ആരംഭിക്കുന്ന വിദേശമദ്യശാലക്കെതിരേ നാട്ടുകാര്‍ നിരാഹാര സമരം നടത്തി.
വാര്‍ഡ് കൗണ്‍സിലര്‍ ഷൈലജ ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് നിരാഹാര സമരം നടത്തിയത്. റസിഡന്‍സ് അസോസിയേഷന്‍, ജനകീയസമരസമിതി, വിവിധ രാഷ്ട്രീയ - സാമൂദായിക സംഘടനകള്‍ തുടങ്ങി നിരവധിപേര്‍ നിരാഹാര സമരത്തില്‍ പങ്കെടുത്തു.
മദ്യശാലക്കെതിരേ മുദ്രാവാക്യം വിളിച്ചതിലധികവും വീട്ടമ്മമാരായിരുന്നു. കോട്ടയം നഗരസഭയുടെ 29 വാര്‍ഡില്‍ ആരംഭിക്കുന്ന നാലാമത്തെ മദ്യശാലയാണിത്.
ഇതിനെതിരേ നിരവധി തവണ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഗതാഗതാകുരുക്ക് പതിവായ ഇവിടെ ബിവറേജ് ആരംഭിച്ചാല്‍ നിലവിലുള്ള ദുരിതം വര്‍ദ്ധിക്കുമെന്നും, ബിവറേജിന്റെ സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് സാമുഹ്യവിരുദ്ധരുടെ ശല്യം നേരിടേണ്ടി വരുമെന്നും ചൂണ്ടികാട്ടിയാരുന്നു പ്രതിഷേധം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന, വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ്, ഫാ.പൗലോസ്, മുന്‍ കൗണ്‍സിലര്‍ എം.ജയചന്ദ്രന്‍,എസ്.ഗോപകുമാര്‍, അഡ്വ.എന്‍.എസ്.ഹരിശ്ചന്ദ്രന്‍, എസ്.എന്‍.ഡി.പി ശാഖാ കോട്ടയം ടൗണ്‍ ബി സെക്രട്ടറി കെ.കെ.ശശിധരന്‍, ടി.ജി സാമുവല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."