മുഗള്‍സറായി റെയില്‍വേ സ്റ്റേഷന്റെ പേരും യോഗി മാറ്റി
ലഖ്നൗ:രാജ്യത്തെ സുപ്രധാന റെയില്‍വേ സ്റ്റേഷനും ഉത്തര്‍പ്രദേശിലെ പഴയകാല സ്റ്റേഷനുമായ മുഗള്‍സറായ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി.ആര്.എസ്.എസ് നേതാവും ജനസംഘം സഹസ്ഥാപകനുമായ ദീന് ദയാല്‍ ഉപാധ്യായയുടെ പേരിലാണ് ഇനി മുതല്‍ മുഗള്‍സറായ് സ്റ്റേഷന് അറിയപ്പെടുക.
ചരിത്ര സ്മാരകങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും കാവി പൂശിയതിന് പിന്നാലെയാണ് റെയില്‍വേ സ്റ്റേഷനുകളുടെ പേരും മാറ്റാന്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടനെ എടുത്ത തീരുമാനമായിരുന്നു മുഗള്‍സറായ് റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റം.
2017 ജൂണിലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. സ്റ്റേഷന്റെ പേരുമാറ്റുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.1800കളിലാണ് ബ്രിട്ടീഷുകാര്‍ മുഗള്‍സറായ് റെയില്‍വേ സ്റ്റേഷന് സ്ഥാപിച്ചത്.
ദില്ലിയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന പാതയിലെ പ്രധാന റെയില്‍വേ സ്റ്റേഷനാണ് മുഗള്‍സറായ് ജങ്ഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."