ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം
വൈക്കം: താലൂക്കുതല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം വൈക്കം എം.എല്‍.എ സി.കെ ആശയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
യോഗത്തില്‍ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകളില്‍ കൂടി വില്‍പ്പന നടത്തുന്ന സവോള, ഉരുളക്കിഴങ്ങ്, തുടങ്ങിയ പായ്ക്കറ്റ് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തൂക്കി ബോദ്ധ്യപ്പെടുവാന്‍ അവസരം നല്‍കുക, റേഷന്‍കടകളിലൂടെ പി.ഡി.എസ് ആട്ട വിതരണം പുനസ്ഥാപിക്കുക, അനര്‍ഹരെ ഒഴിവാക്കിക്കൊണ്ട് ഫലപ്രദമായ മുന്‍ഗണനാപട്ടിക തയ്യാറാക്കുക, ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില ഏകീകരിക്കുക, റേഷന്‍കടകളിലൂടെ വിതരണം നടത്തുന്ന ഭക്ഷ്യസാധനങ്ങളുടെ അളവും വിലയും കൃത്യമായി പ്രദര്‍ശിപ്പിക്കുക എന്നീ സുപ്രധാനമായ തീരുമാനങ്ങളാണ് എടുത്തത്.
ഫോറത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, റേഷന്‍ ഡീലേഴ്സ് താലൂക്ക് സെക്രട്ടറി, വിദ്യാര്‍ഥി പ്രതിനിധി, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."