HOME
DETAILS

കുട്ടികള്‍ ചോദിക്കുന്നു ;എവിടെ അധ്യാപകര്‍ ?

  
backup
July 03 2016 | 07:07 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


കണ്ണൂര്‍: പുതിയ അധ്യയന വര്‍ഷം തുടങ്ങി മാസം പിന്നിട്ടിട്ടും ജില്ലയില്‍ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ നടപടിയായില്ല. നിലവില്‍ ജില്ലയില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി നൂറോളം അധ്യാപകരുടെ ഒഴിവുകളുണ്ട്. പ്രൈമറി ക്ലാസുകളില്‍ ഒരു ക്ലാസില്‍ ഒരു അധ്യാപകന്‍ എന്ന നിലയിലാണ് നിയമനം നടക്കുന്നത്. അതുകൊണ്ടു തന്നെ അധ്യാപകര്‍ക്ക് കുട്ടികളെ നിയന്ത്രിക്കാനും പഠിപ്പിക്കാനും ഏറെ പ്രയാസപ്പെടേണ്ടിയിരുക്കുന്നു.
പെന്‍ഷന്‍, ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍, ട്രാന്‍സ്ഫര്‍ തുടങ്ങിയവ വഴി സ്‌കൂളുകളില്‍ ഉണ്ടായ ഒഴിവിലേക്ക് കുട്ടികളുടെ കുറവു മൂലം നിയമനം തടസപ്പെട്ടിരിക്കുകയാണ്. അധ്യാപക ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത് ജില്ലയിലെ അണ്‍ ഇക്‌ണോമിക്ക് കാറ്റഗറിയില്‍പ്പെട്ട സ്‌കൂളുകളിലാണ്. കുട്ടികള്‍ കുറവുള്ള സ്‌കൂളുകളില്‍ നിന്ന് തസ്തിക നഷ്ടപ്പെടുമെന്ന ഭയത്താല്‍ ജൂനിയര്‍ അധ്യാപകര്‍ ട്രാന്‍സ്ഫര്‍ വാങ്ങി മറ്റ് സുരക്ഷിത സ്‌കൂളുകളിലേക്ക് പോകുന്ന പ്രവണതയാണ് നിലവിലുള്ളത്. അവിടെ വരുന്ന ഒഴിവുകള്‍ ഒരു വര്‍ഷം മുഴുവന്‍ നികത്താതിരിക്കുകയും ചെയ്യും. 35 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന തോതില്‍ 150ഓളം യു.പി സ്‌കൂളുകള്‍ ജില്ലയിലുണ്ട്. തലശേരി വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളുള്ളത്. ഒരുക്ലാസില്‍ തന്നെ 70ഉം 80ഉം കുട്ടികളുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ 1:35 എന്ന തോതിലും കേരള വിദ്യാഭ്യാസ നിയമപ്രകാരം 9, 10 ക്ലാസുകളിലേക്ക് 1:45 തോതിലും അധ്യാപകരെ നിയമിക്കാം. ഒരു അധ്യാപകന് 35 കുട്ടികള്‍ എന്ന അനുപാതം അംഗീകരിച്ചുവെങ്കിലും ഇതുപ്രകാരം സ്റ്റാഫ് ഫിക്‌സേഷന്‍ വന്ന് അധികമുള്ള അധ്യാപകരെ കണ്ടെത്തി നിയമനം നടത്തുമ്പോഴേക്കും മാസങ്ങള്‍ പിന്നിടും. പുതുതായി രൂപീകരിച്ച സ്‌കൂളുകളിലെ കുട്ടികളുടെ കണക്കെടുപ്പിനുശേഷം നിയമനമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന മറുപടി. 150ല്‍ കൂടുതല്‍ കുട്ടികളുള്ള യു.പി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ക്ക് പകരം ഒരു അധ്യാപകനെ നിയമിക്കാന്‍ ഡി.ഡി പട്ടിക തയാറാക്കിയിരുന്നു. ചില മാനേജ്‌മെന്റുകള്‍ ഈ തീരുമാനത്തെ എതിര്‍ത്തത് നിയമനത്തെ ബാധിച്ചു. മാസം പിന്നിട്ടിട്ടും ഒഴിവുകള്‍ നികത്താത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി 14ന് ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago