മന്ത്രി ഇ ചന്ദ്രശേഖരനു സ്വീകരണം നല്കി
കണ്ണൂര്‍: റവന്യൂ മന്ത്രിയായി ചുമതലയേറ്റതിനു ശേഷം ആദ്യമായി കണ്ണൂരിലെത്തിയ ഇ ചന്ദ്രശേഖരന് സി.പി.ഐ സ്വീകരണം നല്കി. റെയില്‍വേ സ്റ്റേഷനില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്കുമാര്‍ മന്ത്രിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി സന്തോഷ്കുമാര്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സഹദേവന്, സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്, അസി. സെക്രട്ടറി സി.പി ഷൈജന്‍, മണ്ഡലം സെക്രട്ടറി വെള്ളോറ രാജന്, എക്സിക്യൂട്ടീവ് അംഗം താവം ബാലകൃഷ്ണന്, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് വി.കെ സുരേഷ്ബാബു, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എം.എസ് നിഷാദ്, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ആര് ചന്ദ്രകാന്ത്, ജില്ലാ സെക്രട്ടറി എം അഗേഷ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സപ്ന, സി.പി.ഐ അഴീക്കോട് മണ്ഡലം സെക്രട്ടറി എം അനില്‍കുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."