സൊഹ്റാബുദ്ദീന്‍ കേസില്‍ കൂറുമാറിയ സാക്ഷികള്‍ 60 ആയി
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ആരോപണവിധേയനായ സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഒരുസാക്ഷികൂടി കൂറുമാറി. രാജസ്ഥാനിലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനായ ഭാവര്‍ സിങ് ആണ് കൂറുമാറിയത്. ഇതോടെ കേസില്‍ ഇതുവരെ വിസ്തരിച്ച 86 സാക്ഷികളില്‍ 60 പേരും കൂറുമാറി.
2005 നവംബര്‍ 23ന് പൊലിസ് സൊഹ്റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും അദ്ദേഹത്തിന്റെ കൂട്ടാളി തുള്‍സിറാം പ്രജാപതിയെയും തട്ടിക്കൊണ്ടുപോവുകയും പിന്നീട് നവംബര്‍ 26ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് സി.ബി.ഐയുടെ കുറ്റപത്രത്തിലുള്ളത്. എന്നാല്‍ സൊഹ്റാബുദ്ദീന്‍ അറസ്റ്റിലാവുന്നത് നവംബര്‍ 29നാണെന്നാണ് കഴിഞ്ഞദിവസം നടന്ന വിസ്താരത്തിനിടെ ഭന്‍വാര്‍ സിങ് പറഞ്ഞത്.
നേരത്തെ ഇദ്ദേഹം നല്കിയ മൊഴിപ്രകാരമാണ് സൊഹ്റാബുദ്ദീനെ 26ന് അറസ്റ്റ്ചെയ്തതെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ ചേര്‍ത്തത്. എന്നാല്‍, സി.ബി.ഐ ബലംപ്രയോഗിച്ച് എടുത്തതാണ് അത്തരത്തിലുള്ള മൊഴിയെന്നാണ് കഴിഞ്ഞദിവസം ഭന്‍വാര്‍ സിങ് പറഞ്ഞത്. ഇതോടെ അദ്ദേഹത്തെയും കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ ഹതിപോള് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ആയിരുന്ന ഭന്‍വാര്‍ നിലവില്‍ രാജസ്ഥാനിലെ എസ്.പിയാണ്. സൊഹ്റാബുദ്ദീന്‍ ശൈഖിനെയും പ്രജാപതിയെയും വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച സംഘത്തില്‍ ഭന്വാറും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."