ട്രംപ്-കിം ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍: യു.എസ്
വാഷിങ്ടണ്‍: 12നു നടക്കുന്ന ഡൊണാള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചക്ക് ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ മുന്നോട്ടുപോകുന്നതായി യു.എസ്. സിംഗപ്പൂരില്‍ പ്രാദേശിക സമയം രാവിലെ ഒന്‍പതിനാകും ഇരുനേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. എന്നാല്‍, ഉ.കൊറിയ സമ്പൂര്‍ണമായി ആണവായുധങ്ങള്‍ ഉപേക്ഷിക്കാതെ അവര്‍ക്കെതിരായ ഉപരോധം പിന്‍വലിക്കില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
സിംഗപ്പൂരില്‍ ഏതു വേദിയില്‍ വച്ചാകും യു.എസ്-ഉ.കൊറിയ ഉച്ചകോടി നടക്കുകയെന്ന കാര്യം വ്യക്തമല്ല. കൂടിക്കാഴ്ചയില്‍ കൊറിയന്‍ ഉപദ്വീപിന്റെ സമ്പൂര്‍ണ ആണവ നിരായുധീകരണം തന്നെയാകും പ്രധാന അജന്ഡയാകുകയെന്നാണു കരുതപ്പെടുന്നത്. കൊറിയന്‍ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതും ചര്‍ച്ചയായേക്കുമെന്നു നിരീക്ഷിക്കപ്പെടുന്നുണ്ട്. ഉ.കൊറിയയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ദേശീയ സുരക്ഷാ വിഭാഗം ദിവസവും പ്രസിഡന്റിനു വിശദീകരണം നല്‍കുന്നതായി വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."