HOME
DETAILS
MAL
ആലക്കോട് ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ 9001 അംഗീകാരം
backup
April 01 2017 | 19:04 PM
തൊടുപുഴ: അന്തര്‍ദേശീയ ഗുണനിലവാര സംഘടനയുടെ ഉന്നത ഗുണമേന്മ സര്‍ട്ടിഫിക്കറ്റിന് ആലക്കോട് ഗ്രാമപഞ്ചായത്ത് അര്‍ഹമായി. കേരളത്തിലെ എല്ലാ പഞ്ചായത്തുകളും ഉന്നത ഗുണനിലവാരം കൈവരിച്ച് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ് വന്ന ശേഷം ജില്ലയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്താണിത്.
പഞ്ചായത്ത് ഭരണസമിതി, ജീവനക്കാര്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍, സാക്ഷരതാ പ്രേരക്മാര്‍ എന്നിവരുടെ സഹകരണത്തോടെ രണ്ടു മാസമായി അഹോരാത്രം നടത്തിയ കഠിനപരിശ്രമമാണ് ഐഎസ്ഒ 9001- 2015 സര്‍ട്ടിഫിക്കറ്റ് നേട്ടത്തിന് പിന്നിലെന്ന് പ്രസിഡന്റ് മിനി ജെറി, സെക്രട്ടറി ഐസക് ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."