HOME
DETAILS
MAL
അവശ്യസാധനങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ ബില്ലുകള്‍ കൈവശം വച്ചോളൂ..., ദുബായില്‍ രാജ്യ വ്യാപകമായി റഡാര്‍ ഫൈന്‍
backup
April 06 2020 | 04:04 AM
ദുബായ്:റഡാര്‍ ഫൈന്‍ വ്യാപകമാക്കി യു.എ.ഇ .വാഹനവുമായി പുറത്തിറങ്ങിയാല്‍ അവയിലെല്ലാം ഇനി റഡാര്‍ ഫല്‍ഷ് അടിയും.
അവശ്യസാധനങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ ബില്ലുകളും റസീപ്റ്റുകളും സൂക്ഷിക്കണമെന്ന് പറഞ്ഞ് ദുബായ് പൊലിസ്. പുന:പരിശോധന സമയത്ത് കൈവശമുള്ള ബില്ലുകള്‍ സമര്‍പ്പിക്കണം.അത്തരം ബില്ലുകള്‍ കളഞ്ഞ് പോയാല്‍ അവര്‍ ഫൈന്‍ അടക്കേണ്ടി വരും.
കൊറോണ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യ സാധങ്ങള്‍ക്കോ മരുന്നുകള്‍ക്കോ അല്ലാതെ പൊതു ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ യു.എ.ഇയില്‍ അനുവാദമില്ല.
പുറത്തിറങ്ങാനുള്ള പെര്‍മിറ്റ്് എപ്രകാരമാണ് ലഭിക്കുക എന്ന ചോദ്യത്തിനുള്ള മറുപടിയുലൂടെയാണിത് വ്യക്തമാക്കിയത്.
സേവന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അവര്‍ക്കുള്ള പ്രൂഫ് സമര്‍പ്പിച്ചാല്‍ മതിയാകും.
കൊവിഡ്19 വ്യാപനം ചെറുക്കാന്‍ ശക്തമായ നിയന്ത്രണങ്ങളാണ് യു.എ.ഇ നടപ്പാക്കികൊണ്ടിവരിക്കുന്നത്.ശനിയാഴ്ച രാത്രി മുതല്‍ അടുത്ത രണ്ടാഴ്ച വരെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണവും ദുബായില്‍ നിലവില്‍ വന്നു. ദുബായ് മെട്രൊ, ട്രാം എന്നിവയുടെ സര്‍വിസും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."