HOME
DETAILS
MAL
സൗജന്യ ഭക്ഷ്യധാന്യ കിറ്റ്: കോടികള്‍ മറിയുന്നത് എങ്ങോട്ട്?
backup
April 06 2020 | 05:04 AM
പേരാമ്പ്ര: കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക് ഡൗണ്‍ ദുരിതകാലത്ത് 87 ലക്ഷം കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപയുടെ സൗജ്യന ഭക്ഷ്യധാന്യ കിറ്റിലൂടെ മറിയുന്നത് കോടികള്‍. സര്‍ക്കാര്‍ 350 കോടി രൂപയാണ് കിറ്റ് നല്കാന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് കോര്പറേഷന് അനുവദിച്ചത്. ഒരു കാര്‍ഡുടമയ്ക്കു നല്കുന്ന ഭക്ഷ്യധാന്യ കിറ്റിന്റെ റീട്ടെയില്‍ വില 720 രൂപയാണ്. ഇതിന്റെ ഹോള്‍സെയില്‍ വില 10 ശതമാനം കുറവായിരിക്കും. ഹോള്‍സെയില്‍ വില ഏതാണ്ട് 648 രൂപയായിരിക്കും. ഇതു പ്രകാരം 306 കോടി 24 ലക്ഷം രൂപ മാത്രമാണ് ആവശ്യമായി വരുന്നത്. ബാക്കി 43 കോടി 76 ലക്ഷം രൂപ എങ്ങോട്ടു പോകുന്നു എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.
കിറ്റ് വിതരണത്തിനുള്ള ടെന്‍ഡര്‍ ആര്‍ക്കാണ് കൊടുത്തതെന്നും അതിനു പിന്നില്‍ നടക്കുന്ന കോടികളുടെ കൊള്ള സര്‍ക്കാര്‍ അറിഞ്ഞാണോ എന്നുമൊക്കെയുള്ള സംശയം ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ വലിയൊരു തുക കൈയിട്ടുവാരാന്‍ അവസരം ലഭിക്കുന്ന തരത്തില്‍ ടെന്‍ഡര്‍ കിട്ടിയവര്‍ക്കു പിന്നില്‍ ആരായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ദുരിതകാലങ്ങളിലെല്ലാം ഇത്തരം ആശ്വാസനടപടികള്‍ക്കു പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കുന്ന വന്‍തുകകള്‍ പല വഴികളിലേക്കു പോയ അനുഭവം കേരളത്തിനുണ്ട്. അതുകൊണ്ടു തന്നെ കിറ്റ് സംബന്ധിച്ച സംശയം ബലപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."