HOME
DETAILS
MAL
മലപ്പുറം ജില്ലയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രി വിട്ടു
backup
April 06 2020 | 06:04 AM
മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് രോഗി കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. മലപ്പുറം ജില്ലയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
ഉംറ കഴിഞ്ഞെത്തിയ ഇയാളെ കഴിഞ്ഞ മാസം 16നാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണ്. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."