ലോക്ഡൗണിന് ശേഷവും 62 ജില്ലകള്‍ അടച്ചിടും; കേരളത്തില്‍ എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും
തിരുവനന്തപുരം: കൊറോണ രോഗികളില്‍ എണ്‍പത് ശതമാനവും ഉള്ള 62 ജില്ലകളില്‍ ലോക് ഡൗണിന് ശേഷവും നിയന്ത്രണവും തുടരും. കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം,പത്തനംതിട്ട, തിരുവനന്തപുരം എന്നീ എഴ് ജില്ലകളില്‍ ലോക്ഡൗണ്‍ തുടരും.
ഈ ജില്ലകളില്‍ കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ തുടരുക.
അടുത്ത രണ്ട് മാസത്തിനുള്ളില്‍ അമ്പതിനായിരം വെന്റിലേറ്ററുകളും 2.7 കോടി മാസ്കൂകളും ആവിശ്യമായി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം യുപിയിലെ ആറ് ജില്ലകളെ ഉള്‍പ്പെടുത്തി കോവിഡ് ഹോട്ട് സ്പോട്ടുകള്‍ വിപുലീകരിച്ചു.
ഇന്ത്യയില്‍ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒറ്റ കോവിഡ് രോഗി പോലും ഇല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ പതിനഞ്ചിന് ശേഷം ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കും. ഒന്നോ രണ്ടോ രോഗികള്‍ മാത്രമുള്ള ജില്ലകളിലാവും രണ്ടാം ഘട്ടത്തില്‍ നിയന്ത്രണം മാറ്റുക. രക്ത പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റാപ്പിഡ് ടെസ്റ്റ് വിപുലീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര മന്ത്രി സഭായോഗം ഇന്ന് ചേരും. അതേസമയം രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ 32 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 124 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."