ലോകകപ്പ്: ഈ നഷ്ടങ്ങള്‍ ദുഃഖങ്ങളാണ്...
ലോക ഫുട്‌ബോള്‍ മാമാങ്കം വിളിപ്പാടകലെ എത്തി നില്‍ക്കുന്നു. വിവധ രാജ്യങ്ങള്‍ക്കായി പല സൂപ്പര്‍ താരങ്ങളും കളിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തിനായി കളിക്കാന്‍ കഴിയാതെ പുറത്തിരിക്കുന്ന താരങ്ങള്‍ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് വലിയ നഷ്ടം തന്നെയാണ്.
പരുക്കിന്റെ പേരില്‍ ടീമിനു പുറത്താകേണ്ടി വന്നവര്‍, കോച്ചുമായുള്ള ഉടക്കിന്റെ പേരില്‍ റഷ്യയിലേക്കുള്ള ടിക്കറ്റ് നിഷേധിച്ചവര്‍. അങ്ങനെ നീളുന്നു ഇത്തരക്കാരുടെ പട്ടിക.
ആരെല്ലാമാണ് ഈ പട്ടികയില്‍ ഇടം നേടിയതെന്ന് നോക്കാം. ഈ താരങ്ങളായിരുന്നു ടീമിനെ ലോകകപ്പ് വേദിവരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവര്‍.
ഡാനി ആല്‍വസ്
ബ്രസീല്‍
പ്രതിരോധ നിര
106 മത്സരങ്ങള്‍
7 ഗോളുകള്‍
ലീഗ് മത്സരത്തിനിടെ കാല്‍മുട്ടിനേറ്റ പരുക്ക് കാരണം ടീമില്‍നിന്ന് പുറത്തായി. പരിചയസമ്പത്തുള്ള ഡാനിയുടെ അഭാവം ബ്രസീല്‍ പ്രതിരോധത്തെ കാര്യമായി ബാധിക്കും.
ലറോയ് സനെ
ജര്‍മനി
മധ്യനിര
12 കളികള്‍
പ്രീമിയര്‍ ലീഗ് അവസാന സീസണില്‍ 19 അസിസ്റ്റും 14 ഗോളുമായി മിന്നും പ്രകടനം നടത്തിയ താരം. ക്യാംപില്‍ മികച്ച പ്രകടനം നടത്തിയില്ലെന്ന കാരണത്താല്‍ ടീമില്‍ നിന്ന് പുറത്ത്
ഡേവിഡ് ലൂയിസ്
ബ്രസീല്‍
പ്രതിരോധ നിര
മത്സരങ്ങള്‍ 50
പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് പുറത്തായി. മൂന്ന് മാസമായി താരം കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ ലോകകപ്പിലും കോപ്പാ അമേരിക്കയിലും ടീമിനായി മികച്ച പ്രകടനം.
രാദ്ജ നൈന്‍ങ്കോളന്‍
ബല്‍ജിയം
മുന്നേറ്റ നിര
30 മത്സരങ്ങള്‍
6 ഗോളുകള്‍
അവസാന സീസണില്‍ റോമക്കായി മികച്ച പ്രകടനം നടത്തി.കോച്ചുമായുള്ള സ്വരച്ചേര്‍ച്ചയില്ലാത്തതിന്റെ പേരില്‍ ടീമില്‍ നിന്ന് പുറത്ത്. ടീമില്‍ സ്ഥാനം കിട്ടാത്തതിനെ തുടര്‍ന്ന് വിരമിച്ചു.
ആന്റണി മാര്‍ഷ്യല്‍
ഫ്രാന്‍സ്
മധ്യനിര
18 കളികള്‍
1 ഗോള്‍
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നെടുംതൂണ്‍. രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാത്തിന്റെ പേരിലും പരുക്കിന്റെ പേരിലും ടീമില്‍ നിന്ന് പുറത്തായി.
അല്‍വാരോ മൊറാട്ട
സ്‌പെയിന്‍
മുന്നേറ്റ നിര
23 കളികള്‍
13 ഗോളുകള്‍
താരസമ്പന്നമായ സ്‌പെയിന്‍ ടീമില്‍ നിന്ന് പരുക്കിന്റെ പേരില്‍ പുറത്തായി. പരിശീലകനുമായി സ്വരച്ചേര്‍ച്ചയില്ലെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. മോശം ഫോമും പുറത്താകലിന് കാരണമായി.
സെര്‍ജിയോ റൊമേറോ
അര്‍ജന്റീ
ഗോള്‍ കീപ്പര്‍
94 മത്സരങ്ങള്‍
കാല്‍മുട്ടിനേറ്റ പരുക്ക് കാരണം ടീമില്‍ നിന്ന് പുറത്ത്.
2014 ലോകകപ്പ്, കോപ്പാ അമേരിക്ക ടൂര്‍ണമെന്റുകളില്‍ അര്‍ജന്റീനക്കായി മികച്ച പ്രകടനം നടത്തി. റൊമേറേയുടെ അഭാവം കന്നത്ത തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."