പൂരക്കളിയുടെ പരിരക്ഷയ്ക്ക് സാധ്യമായതെല്ലാം ചെയ്യും: മന്ത്രി ചന്ദ്രശേഖരന്‍
ചെറുവത്തൂര്‍: വടക്കന്‍ കേരളത്തിന്റെ തനതു കലയായ പൂരക്കളിയുടെ പരിരക്ഷയ്ക്കു സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്തു ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.വി സജീവന്‍ അധ്യക്ഷനായി. പി കരുണാകരന്‍ എം.പി, എം രാജഗോപാലന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, എം.പി പത്മനാഭന്‍, ടി.വി കണ്ണന്‍, വി നാരായണന്‍, എ അമ്പൂഞ്ഞി, എ.കെ ചന്ദ്രന്‍, പി ചന്തന്‍, ഡോ. കെ.വി ശശിധരന്‍, മലപ്പില്‍ സുകുമാരന്‍, ചന്തേര നാരായണന്‍ പണിക്കര്‍, പി .കെ നാരായണന്‍, പി.വി രമേശന്‍ സംസാരിച്ചു.
സമ്മേളനം ഇന്നു സമാപിക്കും. രാവിലെ ഒന്‍പതിനു പ്രതിനിധി സമ്മേളനം മുന്‍ എം. എല്‍.എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം സി കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ടി.വി രാജേഷ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ഡോ.എ.കെ നമ്പ്യാര്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് പൂരക്കളി, മറുത്തുകളി എന്നിവ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."