HOME
DETAILS

നരകമോചനത്തിന്റെ നാളുകള്‍

  
backup
June 05 2018 | 23:06 PM

hell-free-day-ramadan-last-days-spm-ramadan-special

നരകമോചനത്തിന്റെ, ഒടുവിലെ പത്ത് ഇതാ വന്നു കഴിഞ്ഞു. നാഥാ ഞങ്ങളെ നീ നരക മുക്തരായി സ്വീകരിക്കണേ. ഇനിയുള്ള പകലുകള്‍ വ്രതത്തിനും ഇരവുകള്‍ നിസ്‌കാരങ്ങള്‍ക്കും അര്‍ധരാത്രികള്‍ നിശാനിസ്‌കാരങ്ങള്‍ക്കുമായി നാം നീക്കിവെക്കണം. മനുഷ്യ ഭാവനകള്‍ക്കതീതമാം വിധം അല്ലാഹു ഈ നാളുകളെ സുകൃതങ്ങള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നു. അനിര്‍വചനീയമാം വിധമുള്ള പ്രതിഫലങ്ങളും. എന്നിട്ടും അത് മുതലെടുക്കാന്‍ കഴിയാത്തവര്‍ അവസാനം ഖേദിക്കേണ്ടി വരിക തന്നെ ചെയ്യും. അതു കൊണ്ട് ഇനിയുള്ള തഹജ്ജുദിന്റെയും ലൈലത്തുല്‍ ഖദ്‌റിന്റെയും ഖത്മുല്‍ ഖുര്‍ആനിന്റെയും ദാനധര്‍മങ്ങളുടെയും പത്തു നാളുകള്‍ക്കായ് നമുക്കൊരുങ്ങാം. നന്മ സുകൃതങ്ങളില്‍ വ്യാപൃതരാകാം. മിന്നല്‍വേഗത്തിലാണ് ഓരോ ദിവസവും കടന്നു പോവുന്നത്. അതു കൊണ്ടു തന്നെ ഈ നാളുകളില്‍ ഇബാദത്തുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടാണ് ഓരോ നിമിഷവും നാം ചെലവഴിക്കേണ്ടത്. ഇഅ്തികാഫിന്റെ നാളുകളാണിത്. അവസാന പത്തു ദിവസങ്ങളില്‍ പ്രവേശിച്ചാല്‍ തിരുനബി (സ) കൂടുതല്‍ ജാഗ്രത കാണിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. നബി (സ) ഒടുവിലെ പത്തില്‍ പതിവായി ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു. വല്ല തടസവും നേരിട്ടാല്‍ റമദാന് ശേഷം ഖളാഅ് വീട്ടുക പോലും ചെയ്തിരുന്നു. അത്രമേല്‍ ശക്തമായ സുന്നത്താണതെന്ന് സാരം. അതിനാല്‍ നാം അത് അവഗണിക്കരുത്. മുഴുസമയവും ഇഅ്തികാഫില്‍ കഴിയാന്‍ സാധിക്കുന്നവര്‍ അങ്ങനെ തന്നെ തുടരണം. അപ്പോള്‍ അവന്റെ ഊണും ഉറക്കവും തീനും കുടിയും ആദിയായ സര്‍വ കര്‍മങ്ങളും ആരാധനയായി മാറുന്നു. മുഴു സമയവും ഇഅ്തികാഫിന് സാധിക്കാത്തവര്‍ കിട്ടാവുന്ന ഒഴിവു സമയങ്ങളെല്ലാം അതിനുപയോഗപ്പെടുത്തണം.


തഹജ്ജുദിന്റെയും ദാനധര്‍മങ്ങളുടേതും ഇതര സുകൃതങ്ങളുടേതുംകൂടിയാണ് വരും നാളുകള്‍. ഒരു ഐച്ഛിക സുകൃതത്തിന് ഒരു നിര്‍ബന്ധ കര്‍മത്തിന്റെയും ഒരു നിര്‍ബന്ധ കര്‍മത്തിന് എഴുപത് നിര്‍ബന്ധ കര്‍മങ്ങളുടെയും പ്രതിഫലം ലഭിക്കുന്ന നന്മകളുടെ പൂക്കാലമാണല്ലോ റമദാന്‍. ദാനധര്‍മങ്ങള്‍ വര്‍ധിപ്പിച്ച് ദരിദ്രരെ യാചനയില്‍ നിന്ന് മോചിപ്പിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയായി കാണണം. പോയ ദിവസങ്ങളില്‍ അശ്രദ്ധ കാണിച്ചവരുണ്ടെങ്കില്‍ ഇനിയുള്ള സമയങ്ങളെങ്കിലും ഉപയോഗപ്പെടുത്തണം.
ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള, രാവുകളില്‍ ഏറ്റവും ശ്രേഷ്ടമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചു കൂടിയായിരിക്കണം ഇനിയുള്ള നമ്മുടെ സല്‍ക്കര്‍മങ്ങള്‍. സുന്നത്ത് നിസ്‌കാരങ്ങളും ദിക്‌റുകളും ദുആകളും ഖുര്‍ആന്‍ പാരായണവും കൊണ്ട് നമ്മുടെ പകലിരവുകള്‍ സജീവമായിരിക്കണം. കഴിഞ്ഞ ഇരുപത് നാളുകളില്‍ നാം സുഭിക്ഷമായി സന്തോഷത്തോടെയാണ് കഴിഞ്ഞതെങ്കില്‍, ഓര്‍ക്കുക ഇനി കേവലം പത്ത് നാളുകളേ ബാക്കിയുള്ളൂ. കഴിഞ്ഞ നാളുകളിലെ സല്‍ക്കര്‍മങ്ങള്‍ സ്വീകാര്യമാണോ എന്നും ഇനിയൊരു റമദാനെ സ്വീകരിക്കാന്‍ നമ്മളുണ്ടാവുമോ എന്നും അല്ലാഹുവിന് മാത്രമേ അറിയൂ. അതിനാല്‍ ഇനിയുള്ള നാളുകളെ സുകൃത നിര്‍ഭരമാക്കുവാന്‍ ഇന്നുതന്നെ നാം മനസില്‍ കരുതുക. കര്‍മങ്ങളുടെ സ്വീകാര്യത നിയ്യതിനെ ആശ്രയിച്ചാണെന്നാണല്ലോ പ്രവാചകാധ്യാപനം.


റമദാനിലെ അവസാന പത്ത് നാളുകള്‍ സമാഗതമായാല്‍ നബി (സ) കാണിച്ചു തന്ന പോലെ വിരിപ്പു മടക്കി വച്ച് അര മുറുക്കി ഇബാദത്തുകള്‍ക്കായി നാം ഒരുങ്ങിയാല്‍ റമദാന്റെ സമ്മാനമായി നരക മോചനവും പാപമുക്തിയും ദൈവിക കാരുണ്യവും നേടി അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കിയ അടിമകളുടെ ഗണത്തിലുള്‍ച്ചേരുവാന്‍ നമുക്കും അവസരമുണ്ടാവും. അതുകൊണ്ട് കരുണാര്‍ദ്രനായ റബ്ബിലേക്ക് പ്രതീക്ഷാ നിര്‍ഭരമായ പ്രാര്‍ഥനാ കരങ്ങളുയര്‍ത്തി നമുക്ക് പ്രാര്‍ഥിക്കാം: 'ലോകരക്ഷിതാവായ അല്ലാഹുവേ എന്നെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ'.

(ഈജിപ്തിലെ പ്രമുഖ സ്വുഫീ പണ്ഡിതനായിരുന്ന ശൈഖ് അഹ്മദ് ദര്‍ദീറിന്റെ പുത്രനും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഗ്രാന്റ് മസ്ജിദിലെ ഇമാമുമാണ് ലേഖകന്‍)

മൊഴിമാറ്റം: സാലിം ഹുദവി ഇരിങ്ങാട്ടിരി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago