ദുരൂഹ സാഹചര്യത്തില്‍ കാര്‍ കത്തി റിട്ട. പ്രധാന അധ്യാപകന്‍ മരിച്ചു
കക്കട്ടില്‍: ദുരൂഹ സാഹചര്യത്തില്‍ കാര്‍ കത്തി റിട്ട. പ്രധാന അധ്യാപകന്‍ മരിച്ചു. നമ്പ്യത്താംകുണ്ട് എം.എല്‍.പി.സ്‌കൂള്‍ റിട്ട.പ്രധാന അധ്യാപകന്‍ കൊയ്യാല്‍ നാണു (62)വാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാല് മണിയോടെ കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയില്‍ അമ്പലകുളങ്ങര
ടൗണിനടുത്താണ് അപകടം.
കാര്‍ കത്തുന്നതു കണ്ട പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കാറിന്റെ മുന്നിലെ സീറ്റുകളും പിന്‍വശവും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. എന്നാല്‍ പെട്രോള്‍ ടാങ്കില്‍ തീപടര്‍ന്നിട്ടില്ല. ഹെഡ്‌ലൈറ്റുകള്‍ ഓഫായ നിലയിലായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനും സാധ്യതയില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
റൂറല്‍ എസ്.പി ജയദേവ്, ഡിവൈ.എസ്.പിമാരായ സുനില്‍ കുമാര്‍, ഷാജി, കുറ്റ്യാടി സി.ഐ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി. സയന്റിഫിക്ക് അസിസ്റ്റന്റ് വി.വിനീത്, വിരലടയാള വിദഗ്ധന്‍ രജ്ഞിത്ത് എന്നിവര്‍ കത്തിയ കാര്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.
ഭാര്യ: സുജാത (സീനിയര്‍ ക്ലര്‍ക്ക് വടകര സബ്‌കോടതി). മകന്‍: ആത്മജ് (വിദ്യാര്‍ത്ഥി )
സഹോദരങ്ങള്‍: പൊക്കന്‍, കണാരന്‍, നാരായണി, പരേതരായ ചാത്തു, ദേവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."