ദീര ഗ്യാസ് ഏജന്‍സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവം: ഡ്രൈവര്‍മാര്‍ സമരം പിന്‍വലിച്ചു
പേരാമ്പ്ര: ദീര ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറെ പാചകവാതക വിതരണത്തിനു പോകവേ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നാരോപിച്ച് ഡ്രൈവന്മാര്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു.
പേരാമ്പ്ര സി.ഐ സുനില്‍ കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മര്‍ദിച്ചവര്‍ക്കെതിരേ പൊലിസ് കേസെടുക്കാന്‍ തയാറായ സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സി.ഐ ഉറപ്പ് നല്‍കി. പി.കെ മനോജ്, എം.എം സുധി, എം.പി സുധാകരന്‍, ടി. ജിനേഷ്, കെ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സി.ഐയുമായി ചര്‍ച്ച നടത്തിയത്. പേരാമ്പ്രയിലെ ഏജന്‍സിയില്‍ നിന്ന് പാചകവാതകം സമയബന്ധിതമായി ലഭിക്കാത്തതു കാരണം നിരവധി ഗുണഭോക്താക്കള്‍ പ്രയാസപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം പുറ്റംപൊയിലില്‍ ഗ്യാസ് ലഭിക്കാത്ത ഗുണഭോക്തതാക്കള്‍ കൂരാച്ചുണ്ടിലേക്ക് വിതരണം നടത്താന്‍ പോകുന്ന വാഹനം തടയുകയായിരുന്നു. ഈ സമയം മര്‍ദനമേറ്റന്നാണ് ഡ്രൈവറും സഹായിയും പറയുന്നത്. ഏജന്‍സി ഓഫിസില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് പ്രകാരം മാത്രമേ തങ്ങള്‍ക്ക് വിതരണം നടത്താന്‍ കഴിയൂ എന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഗ്യാസ് നല്‍കാത്ത ഏജന്‍സിയുടെ നടപടിക്കെതിരേ പുറ്റംപൊയിലിലെ ഗുണഭോക്താക്കള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."