HOME
DETAILS
MAL
ഹരിയാനയില്‍ ആശുപത്രി ഐസൊലേഷനില്‍ നിന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ താഴെവീണ് മരിച്ചു
backup
April 06 2020 | 12:04 PM
കര്‍ണാല്‍: കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലാക്കിയ ആള് ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ് മരിച്ചു. ഹരിയാനയിലെ കല്പന ചൗള മെഡിക്കല്‍ കോളജിലാണ് സംഭവം.
ആശുപത്രിയിലെ ആറാം നിലയിലുള്ള വാര്‍ഡിലായിരുന്ന ഇയാള്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി താഴേക്കിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പകുതിക്ക് വച്ച് ഇയാള്‍ വഴുതി വീഴുകയായിരുന്നു.
പാനിപ്പറ്റ് സ്വദേശിയായ 55 കാരനെ ഏപ്രില്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ്- 19ന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ഇയാളെ ഐസൊലേഷനില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇയാളുടെ രക്തപരിശോധനാ ഫലവും വരാനിരിക്കുന്നതേയുള്ളൂ.
ഹരിയാനയില്‍ ഇതുവരെ 84 കൊവിഡ്- 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണവും സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."