കൊവിഡ്-19: സഊദിയിൽ 4 മരണം കൂടി, 60 പുതിയ വൈറസ് ബാധ
റിയാദ്: സഊദിയിൽ 4 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിത മരണം 38 ആയി ഉയർന്നു. പുതുതായി 60 വൈറസ് ബാധ കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ രാജ്യത്തെ സ്ഥിരീകരിച്ച വൈറസ് കേസുകളുടെ എണ്ണം 2523 ആയി ഉയർന്നു. എന്നാൽ ഇവരിൽ 1934 പേരാണ് ചികിത്സയിൽ കഴിയുന്നത്. ബാക്കിയുള്ളവരിൽ 551 പേർ വൈറസിൽ നിന്നും മോചനം നേടിയിട്ടുണ്ട്. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് അസുഖം സ്ഥിരീകരിച്ചവരുടെ 60 പേരിൽ 32 എണ്ണം റിയാദിലാണ്. ജിദ്ദയില്‍ 8, മക്കയിലും ജിസാനിലും ആറ് വീതം, മദീനയില്‍ മൂന്ന്, ഖതീഫിലും അബഹയിലും രണ്ട് വീതം, ദമാമിൽ ഒരാള്‍ക്കുമാണ് അസുഖം ഇന്ന് സ്ഥിരീകരിച്ചത്.
ഇന്ന് മരണം സംഭവിച്ചത് ജിദ്ദ, ഖോബാർ, ദവാദ്മി എന്നിവിടങ്ങളിലാണ്. ജിദ്ദയിൽ 2 പേരും ഖോബാര്‍, ദവാദ്മി എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരണപ്പെട്ടത്. രോഗമുക്തി നേടിയ 63 പേരിൽ 54 പേരും റിയാദിലാണ്.
നിലവിൽ ഏറ്റവും കൂടുതൽ വൈറസ് ബാധ കേസുകൾ കണ്ടെത്തിയത് റിയാദിലാണ്. ഇവിടെ 757 കേസുകൾ സ്ഥിരീകരിച്ചെങ്കിലും 577 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ബാക്കിയുള്ളവർ രോഗമുക്തി നേടുകയോ മരണപ്പെടുകയോ ചെയ്‌തിട്ടുണ്ട്.
മറ്റു പ്രധാന നഗരികളിലെ വൈറസ് ബാധ കണക്കുകൾ ഇങ്ങനെയാണ്. സ്ഥലം, ആകെ കണ്ടെത്തിയ കേസുകൾ, ബ്രാക്കറ്റിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവർ: മക്ക 483 (363),ജിദ്ദ 378 (249), മദീന, 252 (229), ഖത്വീഫ് 149 (131), ദമാം 146 (112), ഹുഫൂഫ് 44 (41), ഖോബാർ 39 (37), ത്വായിഫ് 37 (24), ദഹ്‌റാൻ 36 (35), തബൂക് 32 (32), ഖമീസ് മുശൈത് 22, (23), അബഹ 18 (07), നജ്‌റാൻ 17 (01), ജസാൻ 16 (03), ബിഷ 15 (03), ബുറൈദ 15 (12), ഖഫ്‌ജി 15 (15), അൽബാഹ 14 (10), റാസ്‌തന്നൂറ 05 (05), അൽ റസ് 04 (04), മഹായിൽ അസീർ 03 (03), അഹദ് റുഫൈദ 02 (02), അൽ മുബറസ് 02 (02), അറാർ 02, ദരിയ 02 (02), അൽ ജുബൈൽ 02 (02), സൈഹാത് 02 (02), അൽ ബദാഇഹ് 01, ദവാദ്മി 01 (01), അൽഹനാക്കിയ 01 (01), മജ്‌മ 01 (01), ഖുൻഫുദ 01 (01), അൽ വജ്ഹ് 01(01), ദുബ 01 (01), ഹഫർ അൽ ബാത്വിൻ 01 (01), നുഐരിയ 01, സ്വാംത 01 (01), യാമ്പു 01 (01),എന്നിങ്ങനെയാണ് നിലവിലെ സഊദിയിലെ കണക്കുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."