HOME
DETAILS
MAL
ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡ് തയ്യാര്‍: ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി
backup
April 06 2020 | 14:04 PM
തിരുവനന്തപുരം: കൊവിഡ്- 19 ന്റെ ഏതു സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാനം സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആകെ ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിനു പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളും ഉണ്ട്. കൊവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 10,813 ഐസലേഷന്‍ ബെഡ് ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനു പുറമെ 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17,461 ഐസലേഷന്‍ ബെഡുകളും ഉണ്ട്. പ്രത്യേക കൊറോണ കെയര്‍ ഹോസ്പിറ്റല്‍ തയ്യാറാക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."