നിപാ: തിരുവമ്പാടിയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
തിരുവമ്പാടി: നിപാ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തിരുവമ്പാടിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു.
നിലവില്‍ ആര്‍ക്കും രോഗബാധ ഇല്ല. എങ്കിലും രോഗം വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. സോഷ്യല്‍ മീഡിയകളിലൂടെ അനാവശ്യ പ്രചാരണങ്ങളില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നവയില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. ജനങ്ങള്‍ ഒത്തുചേരുന്ന യോഗങ്ങള്‍ പരമാവധി ഒഴിവാക്കാനും പ്രതിരോധ ബോധവല്‍ക്കരണം നടത്തുവാനും തീരുമാനിച്ചു. എന്തെങ്കിലും സംശയകരമായ സാഹചര്യമുണ്ടായാല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കണ്ട്രോള് റൂമുമായി ബന്ധപ്പെടാം.
ഇതോടൊപ്പം തന്നെ ഡങ്കു പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരും. മാലിന്യം അലക്ഷ്യമായി വലിച്ചറിയുന്നവരില്നിന്നും ഉറവിട നശീകരണം നടത്താത്തവരില്നിന്നും പിഴ ഈടാക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന് അധ്യക്ഷനായി.
ഗീതാ വിനോദ്, ടോമി കൊന്നക്കല്‍, കെ.ആര് ഗോപാലന്, പഞ്ചായത്ത് സെക്രട്ടറി എന്‍.വി ജോസഫ്, ഡോ.സില്‍വിയ, സച്ചിദാനന്ദന്, ബോസ് ജേക്കബ്, സി .എം പുരുഷോത്തമന്, ജോയ് അഗസ്റ്റിന്, ജോയിന്‍ മ്ലാങ്കുഴിയില്‍, കെ.കെ ദിവാകരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."