നീറ്റ് റാങ്ക് ജേതാവ് സെബക്ക് അഭിനന്ദന പ്രവാഹം
മുക്കം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 99ാം റാങ്കും സംസ്ഥാനതലത്തില്‍ മൂന്നാം റാങ്കും നേടിയ എം.എ സെബക്ക് അഭിനന്ദന പ്രവാഹം. പഞ്ചായത്തിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടേയും സഹകരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ സെബയുടെ വീട്ടിലെത്തി ഉപഹാരം നല്കി അഭിനന്ദിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്തിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല നല്കി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.പി ചന്ദ്രന്, വാര്‍ഡ് മെംബര്‍ കെ. സാറ, കബീര്‍ കണിയാത്ത്, ടി.പി.സി മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി സുബൈര്‍, അസി. സെക്രട്ടറി വേണുഗോപാല്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. കൊടിയത്തൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നല്കി. കെ.പി അബ്ദുറഹ്മാന്, എം.എ അബ്ദുറഹ്മാന്, അബ്ദുസമദ് കണ്ണാട്ടില്‍, വി.പി.എ ജലീല്‍, എ.കെ റാഫി, കെ.വി നവാസ്, സലീം കൊളായി, ഫസല്‍ കൊടിയത്തൂര്‍, നൗഫല്‍ പുതുക്കുടി, എ.കെ. ഫിര്‍ദൗസ് സംബന്ധിച്ചു.
കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് കെ.ടി മന്‍സൂര്‍ ഉപഹാരം നല്കി. സെബയുടെ സഹോദരിമാരായ ഡോ. ഷാദിയ, ഡോ. ഫൗമി നഹാന്, ഡോ. ഫെബിന് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍, എ.എം. നൗഷാദ്, എന്‍.കെ. സുഹൈര്‍, എം.എ. അബ്ദുറഹിമാന്, റിനീഷ് കളത്തിങ്ങല്‍, റഹ്മത്തുള്ള പരവരിയില്‍ സംസാരിച്ചു.
കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ഇ. രമേശ് ബാബു ഉപഹാരം നല്കി. നാസര്‍ കൊളായി, ഗിരീഷ് കാരക്കുറ്റി, കെ. ബാബുരാജ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."