സംസ്ഥാനത്തിന് പുറത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചത് 18 മലയാളികള്‍; ഏറ്റവും കൂടുതല്‍ പേര് മരിച്ചത് അമേരിക്കയില്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ള നിരവധി മലയാളികള്‍ കൊവിഡ്-19 ഭീഷണിയിലാണെന്നും ഇതുവരെ 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള കൃത്യമായ വിവരങ്ങള്‍ വന്നാല്‍ മാത്രമേ ഇനിയും ആളുകളുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അമേരിക്കയില്‍ കൊട്ടരക്കര സ്വദേശി ഉമ്മന്‍ കുര്യന്, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശിനി ശില്പ നായര്‍, ജോസഫ് തോമസ്, അജ്മാനില്‍ ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസ്, യുകെയില്‍ കൊല്ലം സ്വദേശി ഇന്ദിര, കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്റോ ജോര്‍ജ് എന്നിവരാണ് മരിച്ചത്.
ഏപ്രില്‍ 5ന് അമേരിക്കയില്‍ തിരുവല്ല സ്വദേശി ഷോണ്‍ എസ്. എബ്രഹാം, തൊടുപുഴ സ്വദേശി തങ്കച്ചന് ഇഞ്ചനാട്, അയര്‍ലണ്ടില്‍ കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ്, സൗദിയില്‍ മലപ്പുറം തിരുരങ്ങാടി സ്വദേശി സഫ്വാന് എന്നിവരാണ് മരിച്ചത്.
ഏപ്രില്‍ 4ന് സൗദിയില്‍ പാനൂര്‍ സ്വദേശി ഷബാനാസ്, കോട്ടയം സ്വദേശി ജോസഫ് കെ തോമസ് എന്നിവരും ഏപ്രില്‍ 2ന് ലണ്ടനില്‍ എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍, മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശി ഹംസ എന്നിവരാണ് മരിച്ചത്.
ഏപ്രില്‍ 1ന് മുംബൈയില്‍ കണ്ണൂര്‍ കതിരൂര്‍ സ്വദേശി അശോകന്, ദുബായിയില്‍ തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത് എന്നിവരും മാര്‍ച്ച് 31ന് അമേരിക്കയില്‍ പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് എന്നിവരുമാണ് മരിച്ചത്.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം- 7 പേര്. പ്രിയപ്പെട്ട ഈ സഹോദരങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."