കൊവിഡ് 19; സഊദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതനം കുറക്കാനും അവധി നൽകാനും അനുവാദം
ജിദ്ദ: സഊദിയിൽ കൊവിഡ് 19 ന്റെ വ്യാപനം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ തരണം ചെയ്യുന്നതിന് സഊദി ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ജീവനക്കാരുടെ വേതനം കുറക്കാനും തൊഴിലാളികൾക്ക് അവധി നൽകാനും സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ അനുവദിക്കുന്ന പുതിയ തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിൽ നിയമത്തിലെ 74-ാം വകുപ്പിലെ അഞ്ചാം ഖണ്ഡിക പരാമർശിക്കുന്ന വിധം, നിയമപരമായി കരാർ ചെയ്യപ്പെട്ട ഒരു കാര്യം ചെയ്യുന്നതിൽ നിന്നും തടയുന്ന മുൻകൂട്ടി കാണാനാകാത്ത സാഹചര്യങ്ങളിൽ പെടുന്ന നിലക്ക് തൊഴിൽ സമയം കുറക്കേണ്ട ഒരു സാഹചര്യത്തിൽ സർക്കാർ നടപടികൾ കൈക്കൊള്ളുകയോ ഇത്തരം സാഹചര്യങ്ങളുടെ തീവ്രത കുറക്കുന്നതിന് മുൻകരുതലുകൾ നടപ്പാക്കുകയോ ചെയ്യുന്ന പക്ഷം സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവ് കുറക്കുന്ന നടപടികൾ വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്ന തീരുമാനമാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.
ഇതുപ്രകാരം യഥാർഥ തൊഴിൽ സമയത്തിന് അനുസൃതമായി തൊഴിലാളിയുടെ വേതനം കുറക്കാനും അവധി നൽകാനും സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ഇങ്ങിനെ നൽകുന്ന അവധി തൊഴിലാളികളുടെ വാർഷിക അവധിയിൽ നിന്ന് കുറക്കാവുന്നതാണ്. തൊഴിൽ നിയമത്തിലെ 116-ാം വകുപ്പ് അനുസരിച്ച് തൊഴിലാളിക്ക് അസാധാരണ അവധിയും നൽകാവുന്നതാണ്. നിയന്ത്രണങ്ങൾ ആരംഭിച്ച് ആറു മാസത്തിനകം തൊഴിലാളിയുമായി ധാരണയിലെത്തിയായിരിക്കണം ഇത്തരം നടപടികൾ തൊഴിലുടമ സ്വീകരിക്കേണ്ടത്. പ്രതിസന്ധി തരണം ചെയ്യുന്നതിന് സർക്കാർ പ്രഖ്യാപിച്ച ഏതെങ്കിലും സഹായ പദ്ധതി തൊഴിലുടമ പ്രയോജനപ്പെടുത്തിയതായി ബോധ്യപ്പെടുന്ന പക്ഷം തൊഴിലാളികളുമായുള്ള തൊഴിൽ കരാർ തൊഴിലുടമ അവസാനിപ്പിക്കുന്നത് നിയമ വിധേയമായി കണക്കാക്കില്ല.
എന്നാൽ തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിന് തൊഴിലാളിക്ക് അവകാശമുണ്ടാവുകയും ചെയ്യും. അതേ സമയം യു. എ.ഇയിൽ സ്വകാര്യ മേഖലയില്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി നേരത്തെയാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനാജ്മെന്റ് അതോരിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് 'ഏര്‍ലി ലീവ്' പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന ഈ ഘട്ടത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ താത്പര്യമുണ്ടെങ്കില്‍ അതിന് അനുവദിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
വാര്‍ഷിക അവധി ആവശ്യമായ തീയ്യതികള്‍ അറിയിക്കാന്‍ ജീവനക്കാരോട് തൊഴിലുടമ ആവശ്യപ്പെടണം. അതല്ലെങ്കില്‍ തൊഴിലുടമയുടെയും തൊഴിലാളിയുടെയും പരസ്പര ധാരണയില്‍ വേതനമില്ലാത്ത അവധി നല്‍കുകയും ചെയ്യാം. പ്രയാസമേറിയ സമയത്ത് പ്രവാസികളെ സഹായിക്കാനും നാട്ടിലേക്ക് മടങ്ങാനുള്ള അവരുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടാണ് യുഎഇ ഭരണകൂടം ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ വിലക്ക് കൂടി നീങ്ങിയതിന് ശേഷമേ പ്രവാസികള്‍ക്ക് ഇത് പ്രയോജനപ്പെുത്താനാകൂ എന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."