HOME
DETAILS
MAL
അതിവേഗ കോടതികള്‍ സ്ഥാപിക്കണം: കെ.പി.എം.എസ്
backup
April 01 2017 | 19:04 PM
മാള: പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങളും അക്രമങ്ങളും അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസവും പാളിച്ചകളും ഒഴിവാക്കാനായി അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകണമെന്ന് കെ.പി.എം.എസ് മാള യൂനിയന്‍ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.സി ശിവരാജന് ഉദ്ഘാടനം ചെയ്തു. ബൈജു മണന്തറ അധ്യക്ഷനായി. ലോചനന്‍ അമ്പാട്ട്, എം.വി കുഞ്ഞുകുട്ടന്, പി.സി വേലായുധന്, പി.കെ സുരേന്ദ്രന്, പി.എസ് മനോജ്, ഉഷാ ബാലന് സംസാരിച്ചു.
ഭാരവാഹികള്‍: കെ.കെ രാജന് (പ്രസി), കെ.വി ഗോപി, എ.കെ ബാലന് (വൈ. പ്രസി), ലോചനന്‍ അമ്പാട്ട് (സെക്ര), പി.കെ സുരേന്ദ്രന്, പി.എസ് മനോജ് (ജോ. സെക്ര), എം.വി കുഞ്ഞുകുട്ടന് (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."