അപകടം കാത്ത് പള്ളത്തൂര്‍ പാലം
മുളേളരിയ: കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൊട്ട്യാടി, ഈശ്വരമംഗലം റോഡിലെ പള്ളത്തൂര്‍ പാലം അപകട ഭീഷണിയില്‍. ഉയരം കുറഞ്ഞ കൈവരിയില്ലാത്ത പാലത്തിന്റെ മുകളിലൂടെയാണ് മഴശക്തമായത്തോടെ വെള്ളം കുത്തിയൊഴുകുന്നത്. കഴിഞ്ഞ മഴക്കാലത്ത് കുമ്പള പൊലിസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ബി നാരായണ നായ്ക്ക് ഊജംപാടിയിലെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ഈ പാലത്തില്‍ വെച്ച് ബൈക്കോടെ ഒഴുക്കില്‍ പെട്ട് മരണപ്പെട്ടിരുന്നു. അന്ന് ജില്ലാ കലക്ടറും ജനപ്രതിനിധികളും പാലം പുനര്‍നിര്‍മിക്കുമെന്നും പറഞ്ഞിരുന്നുവെങ്കിലും വാഗ്ദാനം നടപ്പായിട്ടില്ല.
ദേലംപാടി പഞ്ചായത്തിലെ മയ്യള, ബെള്ളിപ്പാടി, ഊജംപാടി, ദേലംപാടി പ്രദേശത്തുളളവര്‍ക്ക് അഡൂര്‍, മുള്ളേരിയ, കാസര്‍കോട് എന്നീ സ്ഥലങ്ങളിലേക്കു പോവേണ്ടതും ഈ പാലം കടന്നാണ്.
സ്‌കൂള്‍ ബസുകളടക്കം ദിവസേന നൂറു കണക്കിനു വാഹനങ്ങളാണ് ഇതു വഴി കടന്നു പോവുന്നത്. ജീവന്‍ പണയം വച്ചാണ് പലരും ഇതു വഴിയാത്രചെയ്യുന്നത്. പാലം പുനര്‍നിര്‍മിക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."