കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങള്‍
വടകര: റാണി പബ്ലിക് സ്‌കൂളിന്റെയും റാണി ഫുഡ് പ്രൊഡക്ടിന്റെയും സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച സംഘത്തിനു കണ്ടെത്താനായത് നിരവധി നിയമലംഘനങ്ങള്‍. സ്‌കൂളിനകത്ത് വാഹന വര്‍ക്ക്‌ഷോപ്പും സര്‍വിസ് സ്റ്റേഷനുമടക്കം സ്ഥാപനങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ചെറിയൊരു പ്ലാന്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതുതന്നെ എത്രസമയം പ്രവര്‍ത്തിക്കുമെന്ന ചോദ്യത്തിന് നടത്തിപ്പുകാര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.
പൊതുവഴി കൈയേറിയും കുളങ്ങളും മറ്റും നികത്തിയും കെട്ടിടങ്ങളുണ്ടാക്കിയതായും കണ്ടെത്തി. സ്‌കൂളിനും ഫാക്ടറിക്കുമകത്തെ കെട്ടിടങ്ങള്‍ക്കു പലതിനും നമ്പറുകള്‍ പോലുമുണ്ടായിരുന്നില്ല. പഞ്ചായത്ത്, റവന്യു, ആരോഗ്യവകുപ്പ്, പൊലൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ് എന്നിവയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഇത് കിട്ടിയാലുടനെ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ എടുക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."