HOME
DETAILS

ചരിത്രസംഗമത്തിന് സാക്ഷ്യംവഹിക്കാന്‍ സാംസ്‌കാരിക നഗരി ഒരുങ്ങി

  
backup
April 01 2017 | 19:04 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d


തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദീന പാഷന്‍ ഇന്നു സമാപിക്കും. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ ജീവിതം അനുദാവനം ചെയ്യുന്ന യുവജന വിദ്യാര്‍ഥി നേതൃത്വത്തെ വാര്‍ത്തെടുക്കാനും തീവ്രചിന്തകളില്‍ നിന്നും ലഹരിയില്‍ നിന്നും മുക്തമക്കി സമൂഹത്തെ സംസ്‌കരിക്കുന്നതിനും ദേശസ്‌നേഹവും നന്മയും സര്‍ഗശേഷിയുമുള്ളവരാക്കി തലമുറയെ മാറ്റുന്നതിനുമായാണ്  മദീന പാഷന്‍ സംഘടിപ്പിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശം ജനങ്ങളിലെത്തിക്കാനും സംഘടനയുടെ ജനകീയ അടിത്തറയെ ചൂഷണം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിഘടിതര്‍ മഹല്ലുകളിലും മദ്‌റസകളിലുമുണ്ടാക്കുന്ന വിഭാഗീയതയെ തടഞ്ഞുനിര്‍ത്തി സമുദായത്തില്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമായി ഇന്ന് വൈകിട്ട് നാലിന് തൃശൂര്‍ ശക്തന്‍ ബസ്റ്റാന്‍ഡിന് സമീപം ഹുദൈബിയ നഗരിയില്‍ സമസ്ത ആദര്‍ശ വിശദീകരണ സമ്മേളനം നടക്കും.
എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ മദീന പാഷന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മഹല്ലുകളില്‍ നിന്നും  മദ്‌റസകളില്‍ നിന്നും ശാഖകളില്‍ നിന്നും എത്തിച്ചേരുന്ന പ്രവര്‍ത്തകരടക്കമുള്ള വന്‍ജനാവിലിയെ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം, സുലൈമാന്‍ ദാരിമി ഏലംകുളം എന്നിവര്‍ അഭിസംബേധനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദരി അധ്യക്ഷനാകും. ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.  സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.എം മുഹ്‌യിദ്ദീന്‍ മൗലവി, ട്രഷറര്‍ പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ശഹീര്‍ ദേശമംഗലം സ്വാഗതം പറയും.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago
No Image

ബാലുശ്ശേരി പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  6 days ago