എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ മദീന പാഷന്‍ ഇന്നു സമാപിക്കും
തൃശൂര്‍: വ്യക്തികളുടെ ജീവിതവും പ്രവര്‍ത്തനവും സമൂഹനന്മയ്ക്കു വേണ്ടിയാകണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. തൃശൂര്‍ റീജ്യനല്‍ തിയറ്ററില്‍ നടന്ന ജില്ലാ മദീന പാഷന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല സമൂഹത്തിന്റെ രൂപീകരണത്തിന് നല്ല സംസ്‌കാരമുള്ള വ്യക്തികള്‍ ഉണ്ടാകണം. ഇരുണ്ട നൂറ്റാണ്ടിന്റെ ചരിത്രം മാറ്റിമറിച്ച് ലോകത്തില്‍ പുതിയ സംസ്‌കാരത്തിന് തുടക്കം കുറിക്കാനും അതുവഴി ജനതയെ ആകമാനം സംസ്‌കരിച്ചെടുക്കാനും പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) കഴിഞ്ഞിട്ടുണ്ട്. തിരുനബിയുടെ ജീവിതം പാഠമാക്കി ജീവിക്കാന്‍ തലമുറയെ പാകപ്പെടുത്തലാണ് എസ്.കെ.എസ്.എസ്.എഫിന്റെ മദീന പാഷനെന്ന് അദ്ദേഹം പറഞ്ഞു.
'ആദര്‍ശഭദ്രത ആത്യന്തിക വിജയത്തിന് ', 'ഉസ്‌വത്തുല്‍ ഹസന ജീവിത ശൈലിയാകുന്നു', 'സമസ്ത വിശ്വ ഇസ്‌ലാമിക ഏകകം', 'എസ്.കെ.എസ്.എസ്.എഫ് വിത്ത് ന്യൂജന്‍ ഓപ്‌സ് ' വിഷയങ്ങളില്‍ നടന്ന പഠന ക്ലാസിന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എം.ടി അബൂ ബക്കര്‍ ദാരിമി നേതൃത്വം നല്‍കി. സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ നാസര്‍ ഫൈസി തിരുവത്ര ചടങ്ങില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശഹീര്‍ ദേശമംഗലം ആമുഖപ്രഭാഷണം നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷററും ക്യാംപ് അമീറുമായ ബഷീര്‍ ഫൈസി ദേശമംഗലം പ്രതിനിധികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പ്രികോണില്‍ പങ്കെടുത്തവരാണ് മദീന പാഷന്‍ ഗ്രാന്റ് അസംബ്ലിയിലും ക്യാംപിലും പങ്കെടുത്ത പ്രതിനിധികള്‍.
പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തികഞ്ഞ അച്ചടക്കത്തിലായിരുന്നു ആദ്യാവസാനം വരെ ക്യാംപ് നടന്നത്. സിദ്ദീഖ് ബദരി, മഹ്‌റൂഫ് വാഫി, അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ദീഖ്, ഇബ്രാഹിം ഫൈസി പഴുന്നാന, ഷാഹിദ് കോയ തങ്ങള്‍, സിദ്ദീഖ് ഫൈസി മങ്കര, ശുക്കൂര്‍ ദാരിമി, അമീന്‍ കൊരട്ടിക്കര, ഹാരിസ് ചൊവ്വല്ലൂര്‍പടി, സെയ്ഫുദ്ദീന്‍ പാലപ്പിള്ളി വിവിധ സെഷനുകളില്‍ സംസാരിച്ചു. സത്താര്‍ ദാരിമി, ശഫീഖ് ഫൈസി, മനാഫ് ചേലക്കോട്, സിറാജ് തെന്നല്‍, ഗഫൂര്‍ അണ്ടത്തോട്, സി.എസ് അബ്ദുറഹ്മാന്‍, എം.എം അബ്ദുസ്സലാം, നൗഫല്‍ ചേലക്കര, ഹസ്സന്‍ മുസ്‌ലിയാര്‍, ഹബീബ് വരവൂര്‍, അംദജ്ഖാന്‍ പാലപ്പിള്ളി, ഖൈയ്‌സ് വേമ്പേനാട്, സിറാഷ് നാട്ടിക, നവാസ് റഹ്മാനി, ഷാഹുല്‍ ഹമീദ് റഹ്മാനി, ഹമീദ് മൗലവി കൊടുങ്ങല്ലൂര്‍, സുബൈര്‍ മാരേക്കാട് ക്യാംപിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."