ദീപം തെളിയിച്ചതില്‍ അപകാതയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നടത്തിയ ദീപം തെളിയിക്കല്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ അപകാതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം പൊളിറ്റ് ബ്യൂറോ ഇതിനെ വിമര്‍ശിച്ചത് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തീര്‍ത്തും അശാസ്ത്രീയമായ കാര്യമാണ്. എന്നാല്‍ ഒരു മഹാമാരിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ പ്രധാനമന്ത്രി പറയുന്നതിന് പ്രധാന്യമുണ്ട്. പ്രകാശം പരത്തുന്നത് നല്ല കാര്യമാണ്. വിഷമമനുഭവിക്കുന്നവരുടെ ജീവിതത്തിലാണ് പ്രകാരം പരത്തേണ്ടത്. ഇതിന് സാമ്പത്തികമായ പിന്തുണയാണ് ആവശ്യം. ഇതിനു കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ പഠിച്ചു നിര്‍ദേശം സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ മുന്‍ ചീഫ് സെക്രട്ടറി കെ.എം അബ്രഹാം ചെയര്‍മാനായ ടാസ്ക് ഫോഴ്സ് ഇന്നലെ അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ എത്തി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."