HOME
DETAILS

ലോകത്ത് മരണം 70,659 ആയി; രോഗബാധിതര്‍ 12.9 ലക്ഷം, ബ്രിട്ടണില്‍ മരണം 5000 കടന്നു

  
backup
April 06 2020 | 17:04 PM

global-deaths-have-exceeded-70000-659

വാഷിങ്ടണ്‍: കൊവിഡ്-19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 70,659 ആയി. 12,91,313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,72,235 പേരാണ് രോഗവിമുക്തരായത്. ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ പതിനായിരം കടന്നതിനു പുറമേ, അമേരിക്കയിലും മരണസംഖ്യ പതിനായിരത്തോട് അടുത്തിട്ടുണ്ട്.

എന്നാല്‍, ലോകത്താകെ കൊവിഡ് ബാധിച്ച് 64,471 പേര്‍ മരിച്ചതായാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 11,74,855 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതിനിടെ, ബ്രിട്ടണിലും കൊവിഡ്-19 വ്യാപകമായി പടരുകയാണ്. ഇന്നത്തോടെ മരണം 5000 കടന്നു. ഇന്ന് 439 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 5,373 ആയി ഉയര്‍ന്നു.

തുര്‍ക്കിയില്‍ മരണസംഖ്യ 649 ആയി ഉയര്‍ന്നു. 30,217 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്.

ന്യൂയോര്‍ക്കില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 29 വരെ നീട്ടി.

ഇറ്റലിയില്‍ മരണസംഖ്യാനുപാതം കുറഞ്ഞുവരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്ന് നല്ല തോതില്‍ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് ചെറിയ വര്‍ധനയുണ്ടായി.് 636 പേരാണ് ഇറ്റലിയില്‍ മരിച്ചത്. നേരത്തെ ആയിരത്തിനടുത്ത് ആളുകള്‍ മരിച്ച ദിവസങ്ങളുണ്ടായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മുവിൽ വില്ലേജ് ഡിഫൻസ് ഗാർഡിലെ രണ്ട് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

National
  •  a month ago
No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago