HOME
DETAILS

റിയാദ്, ജിദ്ദ, ദമാം തുടങ്ങി സഊദി അറേബ്യയുടെ പ്രധാന നഗരങ്ങളിൽ ഇന്ന് മുതൽ 24 മണിക്കൂർ കർഫ്യൂ

  
backup
April 06 2020 | 20:04 PM

curfew-saudi

റിയാദ്: കോവിഡ് 19 വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി തലസ്ഥാന നഗരിയായ റിയാദ് അടക്കം സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിൽ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു.  റിയാദ്, ജിദ്ദ, ദമാം, തബൂക്ക്, ദഹ് റാൻ, ഹൊഫൂഫ്, തായിഫ്, ഖത്തീഫ്, അൽകോബാർ എന്നിവിടങ്ങളിലാണ്‌ ആഭ്യന്തര മന്ത്രാലയം അനിശ്ചിത കാല കർഫ്യൂ ഏർപ്പെടുത്തിയത്.  മക്കയിലും മദീനയിലും നേരത്തെ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

അവശ്യ സേവനമെന്ന നിലയിൽ ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിനും ആശുപത്രിയിൽ പോകുന്നതിനുമായി രാവിലെ 6 മുതൽ ഉച്ചക്ക് ശേഷം 3 മണി വരെ സമയം ഉപയോഗപ്പെടുത്താ വുന്നതാണ്‌. ഈ സമയത്ത് വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ ഒരാൾ മാത്രമെ യാത്ര ചെയ്യാൻ പാടുള്ളൂ. ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസി, സൂപ്പർ മാർക്കറ്റുകൾ, പെട്രോൾ പമ്പുകൾ, പാചക വാതക വിതരണ കേന്ദ്രങ്ങൾ, ബാങ്ക്, ഇലക്ട്രിക്കൽ, പ്ലംബിംഗ്, എയർകണ്ടീഷൻ, മെയിന്റനൻസ് പ്രവർത്തനങ്ങൾ, മലിന ജലം കൊണ്ടു പോകുന്ന സേവനം തുടങ്ങിയവ കർഫ്യൂവിൽ നിന്നും ഒഴിവാണ്‌.

ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിഞ്ഞ് കൂടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അത്യാവശ്യങ്ങൾക്ക്
മുതിർന്നവർ മാത്രമെ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടുള്ളൂ. കുട്ടികളെ പുറത്തിറക്കരുത്. ഭക്ഷ്യ വസ്തുക്കളൂം മരുന്നും വാങ്ങുന്നതിന്‌ ഓൺ ലൈൻ ഡെലിവറി സേവനം ഉപയോഗപ്പെടുത്താം. പൊതു ജനാരോഗ്യം മുൻ നിർത്തി അപകടകാരിയ വൈറസിനെ അകറ്റി നിർത്താൻ പൂർണ്ണമായും സാമൂഹിക സമ്പർക്കം ഒഴിവാക്കാൻ ഓരോരുത്തരും ശ്രദ്ദിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago