ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനപാതയില്‍ അപകടം തുടര്‍ക്കഥയാവുന്നു
ബോവിക്കാനം: ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ ചെര്‍ക്കള കെ.കെ പുറത്ത് അപകടം പതിവാകുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. കാസര്‍കോട് നിന്നു ബോവിക്കാനത്തേക്കു വരിയായിരുന്ന കാറാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടത്.
ആലംമ്പാടി സ്വദേശി ഓടിച്ച കാര്‍ റോഡരികിലെ അക്വേഷ്യ മരത്തില്‍ ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഏതാനും ദിവസം മുമ്പ് ബന്തടുക്ക ഭാഗത്ത് നിന്നു കാസര്‍കോട് ഭാഗത്തേക്കു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
ഒരുവര്‍ഷത്തിനിടെ 25 ലധികം അപടങ്ങളാണ് ഇവിടെ നടന്നത്. റോഡിലെ കൊടും വളവുംനിര്മാണത്തിലെ അപാകതയുമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്.
ബോവിക്കാനം ഭാഗത്ത് നിന്നു വരുന്ന ചെറുവാഹനങ്ങളാണ് ഏറേയും അപകടത്തില്‍ പെടുന്നത്.
ഇറക്കവും വളവുമായതിനാല്‍ നിയന്ത്രണം വിട്ടു മറിയുകയും കൂട്ടിയിടിക്കുകയുമാണ് ചെയ്യുന്നത്. റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന ആരോപണവുമുണ്ട്.
വളവുകളില്‍ റോഡിന്റെ വീതി കൂട്ടി നിര്‍മാണത്തിലെ അപാകത പരിഹരിച്ചാല്‍ അപകടം ഒഴിവാക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."