HOME
DETAILS

നിപാ തകര്‍ത്തത് മലബാറിന്റെ വിപണിയെ; 200 കോടിയിലേറെ നഷ്ടം

  
backup
June 06 2018 | 08:06 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d


കോഴിക്കോട്: നിപാ വൈറസ് ഭീഷണി മൂലം മലബാറിലെ വ്യാപാരമേഖലക്ക് 200 കോടിയിലേറെ രൂപയുടെ നഷ്ടമെന്ന് വ്യാപാരികള്‍. നോട്ടുനിരോധനം, ജി.എസ്.ടി, ഇന്ധനവിലവര്‍ധന എന്നിവയില്‍ നടുവൊടിഞ്ഞ വിപണിക്കാണ് നിപാ വൈറസ് കനത്ത പ്രഹരമായത്. പെരുന്നാളും സ്‌കൂള്‍ വിപണിയും ലക്ഷ്യംവച്ച് കോടികളുടെ ചരക്കിറക്കിയ വ്യാപാരികളില്‍ പലരും കടക്കെണിയിലാണ്.
വിദേശരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണം കാരണം കരിപ്പൂര്‍ വഴി പഴം-പച്ചക്കറി കയറ്റുമതിയും പൂര്‍ണമായി നിലച്ചു. ഇന്നലെ സഊദിയും ഖത്തറും ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് കയറ്റുമതി പൂര്‍ണമായും നിലച്ചത്. പ്രതിദിനം 70 ടണ്‍ പഴം-പച്ചക്കറികളാണ് കരിപ്പൂരില്‍ നിന്ന് കയറ്റുമതി ചെയ്തിരുന്നതെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് സജീര്‍ പറഞ്ഞു.
കോഴിക്കോട് നഗരത്തില്‍ 30 ശതമാനം വ്യാപാരമാണു നടക്കുന്നതെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി പറഞ്ഞു. സാനിറ്ററി, ഹാര്‍ഡ്‌വേര്‍ ഉള്‍പ്പെടെ എല്ലാ മേഖലയെയും മാന്ദ്യം ബാധിച്ചു. വൈറസ് ബാധ എല്ലാ മേഖലയെയും ബാധിച്ചെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പോലും രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ട്. കെ.എസ്.ആര്‍.ടി.സി നോര്‍ത്ത് സോണില്‍ പ്രതിദിനം 12- 17 ലക്ഷം രൂപവരെയാണു നഷ്ടം. നിപാ വൈറസ് ബാധയെ തുടര്‍ന്ന് ആദ്യം വ്യാപാരമാന്ദ്യം അനുഭവപ്പെട്ടത് കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട് നഗരത്തിലേക്കും പിന്നീട് പേരാമ്പ്ര, മുക്കം, മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങള്‍, വയനാട്, തലശ്ശേരി എന്നിവിടങ്ങളിലെല്ലാം വിപണിയില്‍ ശക്തമായ മാന്ദ്യം അനുഭവപ്പെട്ടു.
കടം വാങ്ങിയും മറ്റുമാണ് വ്യാപാരികള്‍ ലക്ഷക്കണക്കിന് രൂപയുടെ ഉല്‍പന്നങ്ങള്‍ സ്റ്റോക്ക് ചെയ്തത്. എന്നാല്‍ ഇവയൊന്നും വില്‍ക്കാനാകാതെ പ്രയാസപ്പെടുകയാണ് പലരും. അതേസമയം മഴ ശക്തമായിട്ടും കുടവിപണി സജീവമായിട്ടില്ല. സ്‌കൂള്‍ തുറക്കുമ്പോള്‍ സജീവമാകുന്ന ബാഗ്, നോട്ട്ബുക്ക്, കോട്ട് വിപണിയും ആവശ്യക്കാരെ തേടുകയാണ്. നിപായ്‌ക്കൊപ്പം മഴയും ആളുകളെ നഗരത്തിലെത്തുന്നത് അകറ്റുന്നുണ്ട്.
നഗരത്തില്‍ പലയിടത്തും കടകള്‍ തുറക്കുന്നില്ല. വാടക നല്‍കാനാകാതെ കടകള്‍ ഒഴിഞ്ഞുപോകുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഉല്‍പന്നങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോയി വില്‍ക്കാനുള്ള ശ്രമവും വിഫലമാകുന്നതായി വ്യാപാരികള്‍ പറഞ്ഞു. പേരാമ്പ്ര ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൊണ്ടുപോയി അവശ്യസാധനങ്ങള്‍ വില്‍ക്കാന്‍ വാഹനം വിളിച്ചാല്‍ ഡ്രൈവര്‍മാര്‍ തയാറാകുന്നില്ല. പെരുന്നാളിനു നഗരത്തിലെ വസ്ത്രവിപണിയിലും നിക്ഷേപം നടത്തിയവര്‍ ആശങ്കയിലാണ്. സ്വന്തം നാട്ടിലെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി നഗരത്തിേലക്കുള്ള യാത്ര ഒഴിവാക്കിയതോടെ ആവശ്യക്കാരെത്തുന്നില്ലെന്നു കച്ചവടക്കാര്‍ പറഞ്ഞു.
പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രതിദിനം രണ്ടുലക്ഷം രൂപവരെ കച്ചവടം നടന്നിരുന്ന ഹോള്‍സെയില്‍ ഗാര്‍മെന്റ്‌സില്‍ 25,000 രൂപയുടെ കച്ചവടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കടയുടമ പറയുന്നു. വലിയങ്ങാടിയില്‍ 50 ശതമാനം വ്യാപാരം കുറഞ്ഞതായി ഫുഡ് ഗ്രെയ്ന്‍സ് ആന്‍ഡ് പ്രൊവിഷന്‍സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ. ശ്യാം സുന്ദര്‍ പറഞ്ഞു.
മലബാറിലെ മറ്റു വിപണികളെയും ഇവിടത്തെ വ്യാപാരം പ്രതികൂലമായി ബാധിക്കും. പ്രതിദിനം 2,100 ടണ്‍ ചരക്ക് എത്തിയിരുന്ന വലിയങ്ങാടിയില്‍ ചരക്കുനീക്കം കുറഞ്ഞതോടെ ഗോഡൗണുകള്‍ നിറഞ്ഞു.
ബാലുശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര റൂട്ടിലുള്ള സ്വകാര്യ ബസുകളില്‍ പകുതിയും സര്‍വിസ് നടത്തുന്നില്ല. ഒന്നിടവിട്ട ദിവസങ്ങളിലാണ് ബസുകള്‍ ഓടുന്നത്. ഇന്ധനവില വര്‍ധിച്ചതും ആളുകളില്ലാത്തതും ഇവരെ പ്രതിസന്ധിയിലാക്കി. വൈറസ് ബാധ ഭയന്ന് ജനങ്ങള്‍ പൊതുഗതാഗത സംവിധാനത്തെ പാടെ അവഗണിച്ചതാണ് കാരണം.

ജനജീവിതം സാധാരണ നിലയിലേക്ക്
പേരാമ്പ്ര
പേരാമ്പ്ര: ഭീതിയില്‍ നിന്നുണര്‍ന്ന് പേരാമ്പ്ര ടൗണും പരിസര പ്രദേശങ്ങളും. വാഹന സഞ്ചാരമില്ലാതെ ആഴ്ചകളായി മരവിച്ചുനിന്ന പേരാമ്പ്രയില്‍ ഇന്നലെ മിക്കവാഹനങ്ങളും നിരത്തിലിറങ്ങുകയും ആളുകള്‍ എത്തുകയുമുണ്ടായി.
പനിപ്പേടിയില്‍ ജനങ്ങള്‍ പേരാമ്പ്ര പട്ടണത്തില്‍ വരാന്‍ മടിച്ചതോടെ സര്‍വിസ് നിര്‍ത്തിവച്ച എഴുപതോളം സ്വകാര്യ ബസുകളും ടാക്‌സി വാഹനങ്ങളും ഓട്ടോകളും ഇന്നു മുതല്‍ ഓടിത്തുടങ്ങും.
അടച്ചിട്ടിരുന്ന ഒട്ടുമിക്ക കടകളും ഇന്നലെ തുറന്നു. നിപാ വൈറസ് പനിയെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ വരാത്ത സാഹചര്യത്തിലാണ് ടൗണ്‍ ഉണര്‍ന്നത്. ഭാഗികമായി നിര്‍ത്തിവച്ച ഉള്‍നാടന്‍ ബസ് സര്‍വിസുകളും വരുംദിവസങ്ങളില്‍ പുനരാരംഭിക്കും.
ചെറിയ പെരുന്നാള്‍ ആഘോഷത്തിനും സ്‌കൂള്‍ തുറക്കലിനും മുന്നോടിയായി വ്യാപാരമേഖലയും സജീവമായി തുടങ്ങിയിട്ടുണ്ട്. നേരത്തെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിയിരുന്ന പേരാമ്പ്ര പട്ടണം ഒരാഴ്ചയായി വിജനമായ അവസ്ഥയിലായിരുന്നു. പഴം-പച്ചക്കറി മാര്‍ക്കറ്റുകള്‍ നിശ്ചലാവസ്ഥയിലായിരുന്നു. ഇവര്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടുണ്ട്.

മുക്കം
മുക്കം: മലയോര മേഖലയിലെ ജനങ്ങളില്‍ ഉടലെടുത്ത ഭീതി അകലുന്നു. ഒരാഴ്ചയോളമായി മേഖലയില്‍ നിലനിന്ന ആശങ്കയുടെ കാര്‍മേഘങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശ്വാസത്തിന് വഴിമാറി. കാലവര്‍ഷം മലയോര മേഖലയില്‍ എത്തിയതും ജനങ്ങളില്‍ ഉണര്‍വ് ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതുമടക്കമുള്ള കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായി.
മലയോര മേഖലയിലെ പ്രധാന അങ്ങാടികളായ മുക്കം, ഓമശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി എന്നിവിടങ്ങളിലെല്ലാം തന്നെ വ്യാപാരങ്ങള്‍ പഴയതുപോലെയായി. ചെറിയ പെരുന്നാളിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ മുക്കം നഗരത്തില്‍ തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. പൊലിസിന്റെ ശക്തമായ നടപടികള്‍ മൂലം സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് കുറഞ്ഞതും പുതിയ നിപാ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാത്തതും ജനങ്ങളിലെ ആശങ്കകള്‍ അകറ്റാന്‍ കാരണമായിട്ടുണ്ട്.
അതേസമയം നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ക്കും മറ്റും നല്‍കിയ നിയന്ത്രണങ്ങള്‍ കരുതല്‍ ജാഗ്രത എന്ന നിലയില്‍ ഇപ്പോഴും തുടരുകയാണ്. പൊതുപരിപാടികള്‍ നടത്തുന്നതിനുള്ള നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടില്ല.
മേഖലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

ബാലുശ്ശേരി
ബാലുശ്ശേരി: ബാലുശ്ശേരിയും പരിസര പ്രദേശങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ നിപാ വൈറസ് ബാധയെ തുടര്‍ന്നു പ്രവേശിപ്പിച്ച രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയ സാഹചര്യമാണ് പ്രദേശത്തെ കഴിഞ്ഞ ഏതാനും നാളുകളായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.
അതേസമയം നിപാ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും പതറാതെ രംഗത്തിറങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും എല്ലാ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമങ്ങളും ശക്തമായ പിന്തുണ നല്‍കിയതോടെ വൈറസ് ബാധയുടെ വ്യാപനത്തെ പ്രതിരോധിച്ചു നിര്‍ത്താനായിട്ടുണ്ട്. നിപാ രണ്ടംഘട്ടത്തോടെ അവസാനിച്ചുവെന്ന ആശ്വാസത്തോടെ ബാലുശ്ശേരി ടൗണില്‍ ചൊവ്വാഴ്ച ആളുകള്‍ ഇറങ്ങിത്തുടങ്ങി. രോഗംസംബന്ധിച്ച് ഡോക്ടര്‍മാരുടെ വിശകലനം കൂടി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതോടെ ബാലുശ്ശേരിയില്‍ ഭീതിയുടെ കരിനിഴല്‍ മാഞ്ഞുതുടങ്ങിയിട്ടുണ്ട്. മരിച്ചവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കോ ഇവരുമായി ഇടപഴകിയവര്‍ക്കോ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത സാഹചര്യവും കണക്കിലെടുത്താല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് സാധാരണ നിലയിലാകും.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago