HOME
DETAILS
MAL
അധ്യാപകരില്ല; സമരത്തിനൊരുങ്ങി വിദ്യാര്‍ഥികള്‍
backup
June 06 2018 | 08:06 AM
ഗൂഡല്ലൂര്‍: നെല്ലാക്കോട്ട പഞ്ചായത്തിലെ പാക്കണയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പ്രൈമറി സ്കൂളി
ല്‍ തമിഴ് അധ്യാപകരില്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. അഞ്ചു വര്‍ഷം മുമ്പാണ് മലയാളം മീഡിയമായിരുന്ന സ്കൂള്‍ തമിഴ് മീഡിയമാക്കിയത്. എന്നാല്‍ തമിഴ് അധ്യാപകരെ നിയമിക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. നിലവിലുള്ള മലയാളം അധ്യാപകരെ ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ അധ്യയനം നടത്തുന്നത്. പ്രധാനാധ്യാപകനടക്കം ആറു അധ്യാപകരാണുണ്ടായിരുന്നത്. ഇതില്‍ പ്രധാനാധ്യാപകന് വിരമിക്കുകയും രണ്ടു അധ്യാപകര്‍ സ്ഥലം മാറിപ്പോകുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായിരിക്കുകയാണ്. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും അധ്യാപക നിയമനത്തിന് നടപടിയുണ്ടായിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."