ജനകീയ ചെസ് മത്സരം: അഭിനവ്‌രാജ് ശ്രദ്ധാകേന്ദ്രമായി
കല്‍പ്പറ്റ: ഇന്ത്യന്‍ ചെസ് അക്കാഡമി വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ബത്തേരി മിന്റ്മാള്‍ ഓപ്പണ്‍ സ്റ്റേജില്‍ അശ്വമേധം2018 എന്ന പേരില്‍ അതിവേഗ ജനകീയ ചെസ് മത്സരം നടത്തി. 40 ഫിഡെ റേറ്റഡ് താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത മത്സരത്തില്‍ വയനാടിന്റെ ഇന്റര്‍നാഷണല്‍ ഫിഡെ റേറ്റഡ് ചാമ്പ്യനും പത്തുവയസുകാരനുമായ വി.എസ്. അഭിനവ്‌രാജ് ശ്രദ്ധാകേന്ദ്രമായി. തമിഴ്‌നാട്ടില്‍നിന്നുള്ള ദേശീയ ഫിഡെ റേറ്റഡ് ചാമ്പ്യന്മാരായ ബിനോ സെബാസ്റ്റ്യന്‍, വി.എസ്. സുരേഷ് എന്നിവരെ ഉള്‍പ്പെടെ പരാജയപ്പെടുത്തിയ അഭിനവ് രാജ് എം.എസ്. ആബേല്‍, അര്‍ജുന്‍ ബിജു, അല്‍ഫാസ് നിഥാല്‍ എന്നീ തഴക്കംചെന്ന കളിക്കാരോടു മാത്രമാണ് പരാജയപ്പെട്ടത്.
ഗായകന്‍ മോഹനന്‍ ചന്തംചിറ ഉദ്ഘാടനം ചെയ്തു. പരിശീലകന്‍ വി.ആര്‍. സന്തോഷ് മത്സരം നിയന്ത്രിച്ചു. സംസ്ഥാന അണ്ടര്‍17 ചെസ് മത്സരത്തില്‍ വിജയിച്ച സി.ജി. തീര്‍ത്ഥയെ ഐസിഎ സെക്രട്ടറി ആര്‍. രമേശ് ആദരിച്ചു. എം.കെ. ഷിബു, പി.എസ്. വിനീഷ്, ജോസ് തോമസ്, പി.സി. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഐസിഎ പ്രസിഡന്റ് കല്‍പന ബിജു സമ്മാനവിതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."