യാത്രാ ദുരിതത്തിന്റെ കെട്ടഴിച്ച് 250 കുടുംബങ്ങള്‍
തിരുവനന്തപുരം: യാത്രാ ദുരിതത്തിന്റെ ഭീകരാവസ്ഥയായിരുന്നു അദാലത്തില്‍ പങ്കെടുക്കാന്‍ വിവിധ ആദിവാസി ഊരുകളില്‍ നിന്നുമെത്തിയ ഇരുന്നൂറ്റിയന്പതോളം കുടുംബങ്ങള്‍ക്കു പറയാനുണ്ടായിരുന്നത്. നഗരത്തിലേക്കു എത്തണമെങ്കില്‍ ആദിവാസിക്കോളനികളില്‍ നിന്നും പുലര്‍ച്ചെ തിരിക്കണം. ഒരു വാഹനം കിട്ടാന്‍ നടക്കേണ്ടത് പത്തോളം കിലോമീറ്റര്‍.
ഇരുപത് രൂപയുടെ മരുന്നുവാങ്ങാന്‍ 500 രൂപ ഓട്ടോറിക്ഷയ്ക്ക് നല്‍കണം.കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍ ഇതേ അവസ്ഥ.നഗരത്തില്‍ ജോലിക്കുപോകേണ്ടവര് പുലര്‍ച്ചെ തയാറായി കിലോമീറ്ററുകള്‍ നടക്കണം. ചിറ്റൂര്‍ മുതല്‍ ഇയ്യക്കോട് വരെ റോഡുകളുണ്ട്.മുന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പാലോടു ഡിപ്പോയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തി റോഡ് റൂട്ട് തയാറാക്കിയിരുന്നു. മുന്‍ സര്‍ക്കാര്‍ ബസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് വന്നു.
അതോടെ പദ്ധതി പാതിവഴിയില്‍ മുടങ്ങി. യാത്രാദുരിതം കേട്ടറിഞ്ഞ കലക്ടര്‍ അടിയന്തരമായി റിപ്പോര്‍ട്ട് തയാറാക്കി നല്കാന് ആര്.ടി.ഒയ്ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."