HOME
DETAILS
MAL
അപകട ഭീഷണിയുയര്‍ത്തി വന്മരം; മുറിച്ചുമാറ്റണമെന്നാവശ്യം
backup
June 06 2018 | 08:06 AM
ബീനാച്ചി: ചുവടുഭാഗം ദ്രവിച്ച്്് വിണ്ടുകീറി അപകടാവസ്ഥയില്‍ നില്ക്കുന്ന വന്മരം വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണയാവുന്നു. ദേശീയപാത 766ല്‍ ബീനാച്ചി ടൗണിലാണ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായി വന്മരം നില്‍ക്കുന്നത്. മരത്തിന്റെ ചുവട് ഭാഗം ഉണങ്ങിനിലയിലാണ്്. കൂടാതെ രണ്ട് വന്ശിഖരങ്ങളായി നില്ക്കുന്ന മരം ഇക്കഴിഞ്ഞ് വേനല്‍മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ മരത്തിന്റെ ചുവടുഭാഗം വിണ്ടുകീറിയനിലയിലുമാണ്. അപകടാവസ്ഥയിലായ മരം കാറ്റടിച്ചാല്‍ ഏതുസമയവും മറിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്.
മരം വീണാല്‍ സമീപത്തെ ബീനാച്ചി സ്കൂള്‍ അങ്കണത്തില്‍ വരെ പതിക്കും. ദുരന്തം ഉണ്ടാകുന്നതിനു മുമ്പെ ഭീഷണിയായ മരം മുറിച്ചനീക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."