താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരഹരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നിവേദനം നല്‍കി
പറവൂര്‍: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പറവൂര്‍ പറവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിവേദനം നല്‍കി. വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായ ആശുപത്രിയുടെ ദൈനംദിന ഭരണചുമതല മുന്‍സിപ്പാലിറ്റിക്കാണ്. പറവൂര്‍ താലൂക്കിലെയും വൈപ്പിന്‍കരയിലെയും പാവപ്പെട്ട രോഗികളുടെയും ആശ്രയ കേന്ദ്രമാണ് ഈ ആശുപത്രി.
ഓരോദിവസവും ആയിരത്തില്‍പരം രോഗികളാണ് ഇവിടെ ഒ.പിയില്‍ വന്നുപോകുന്നത്. എന്നാല്‍ ഏതാനും നാളുകളായി ഈ സ്ഥിതി മാറി രോഗികളുടെ എണ്ണംവര്‍ദ്ധിച്ചുവരികയാണ്. അംഗീകരിച്ച ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും തസ്തികകള്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഇല്ലെന്നിരിക്കെ നിലവിലുള്ള ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും സ്ഥലംമാറിപോവുകയോ, അവധിയില്‍ പ്രവേശിക്കുന്നതോമൂലം താലൂക്ക് ആശുപത്രി അനാഥമായിമാറിയിരിക്കയാണ്.
ഇ.എന്‍.ടി, ഗൈനോകോളജിസ്റ്റ്, സര്‍ജ്ജന്‍, എല്ലുരോഗ വിദഗ്ധന്‍, അനസ്‌തെഷ്യസ്റ്റ് തുടങ്ങിയ ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ഇപ്പോള്‍ ഇല്ല. ഒരുപാടുനാളത്തെ ആവശ്യപ്രകാരം ഒരു സര്‍ജ്ജനെ നിയമിച്ചെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ചാര്‍ജ്ജ് എടുത്തിട്ടില്ല. ഓപ്പറേഷന്‍ നടത്തുന്നതിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇവിടെയെത്തുന്ന രോഗികളെ ചെറിയ ഓപ്പറേഷന്‌പോലും സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണ്. രാവിലെ സമയങ്ങളില്‍ പോലും ഒരു ഡോക്ടര്‍മാത്രമേ ഒ.പിയിലുണ്ടാവുകയുള്ളൂ. ഈ ഡോക്ടറെകാണുന്നതിന് ദിവസവും രോഗികളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടത്തിനായി പോലീസ് നിര്‍ദ്ദേശത്തോടെ മൃതദേഹം കൊണ്ടുവന്നാല്‍ ഏക ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടത്തിനുപോകേണ്ടിവരുമ്പോള്‍ രാവിലെമുതല്‍ നിരയില്‍ നിന്നിരുന്നവര്‍വരെ നിരാശരായി മടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് നിവേദനത്തില്‍ പറയുന്നു.
പറവൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തുകയും ജില്ല ആശുപത്രിയില്‍ കിട്ടുന്ന എല്ലാ ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കുക,അപകടനിലയിലായ എല്ലാ കെട്ടിടങ്ങളും പൊളിച്ച് പുതിയകെട്ടിടം നിര്‍മ്മിക്കുക, എക്‌സറേ മെഷീനും തീയേറ്ററും പ്രവര്‍ത്തിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുക, മുന്‍സിപ്പല്‍ പേവാര്‍ഡ് തുറന്നുപ്രവര്‍ത്തിക്കാന്‍ ഉടനെ നടപടിയെടുക്കുക തുടങ്ങിയ ആശുപത്രിയുടെഗൗരവതരമായ പ്രവര്‍ത്തനത്തിനാവശ്യമായ ഇരുപത് അടിയന്തിരആവശ്യങ്ങളാണ് ഡി.എം.ഒ എം.കെ കുട്ടപ്പന് നല്‍കിയ നിവേദനത്തിലുള്ളത്.
എല്‍.ഡി.എഫ് പറവൂര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.ജി അശോകന്‍, സെക്രട്ടറി പി.എന്‍ സന്തോഷ്, അഡ്വ.എന്‍.എ അലി, കെ.ബി അറുമുഖന്‍, എം.എന്‍ ശിവദാസന്‍ എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."