കൗതുകമായി പച്ചാടിയിലെ താമരക്കുളം
സുല്‍ത്താന്‍ ബത്തേരി: ജലസമൃദ്ധിയാലും താമരനിറഞ്ഞും കാഴ്ച്ചക്കാര്‍ക്ക് വിരുന്നൊരുക്കി വനാതിര്‍ത്തിയിലെ കുളം. വയനാട്ടിലെ ജൈനസമുദായത്തിന്റെ അധിവാസത്തിന്റെ ചരിത്രം പേറുന്ന വടക്കനാട് വനമേഖലയില്‍ പെടുന്ന പച്ചാടിയിലെ കുളമാണ് കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നത്. വേനല്‍ മഴ ലഭിച്ചതോടെ കുളം ജലസമൃദ്ധമാണ്. ജലപ്പരപ്പില്‍ താമരകള്‍ വിരിയുക കൂടി ചെയ്തതോടെയാണ് കുളം കാഴ്ച വിരുന്നായത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും സെന്റമേരീസ് കോളജ് റോഡ് വഴി വടക്കനാട് പോകുന്ന വഴിക്ക് പച്ചാടി എത്തുന്നതിന് മുമ്പായി വനാതിര്‍ത്തിയോട് ചേര്‍ന്നാണ് കുളം സ്ഥിതി ചെയ്യുന്നത്. ജൈനസമുദായം ആധിപത്യമുണ്ടായിരുന്ന ഇവിടെ ഇവര്‍ തന്നെയാണ് ഈ കുളം നിര്‍മിച്ചതും. മൂന്നേക്കറോളം വലുതായിരുന്ന കുളം ഇപ്പോള്‍ ചെളിനിറഞ്ഞും മറ്റും ചെറുതായി കഴിഞ്ഞു. വനമേഖലയിലെ ഈ കുളം വന്യജീവികളുടെ പ്രധാന ജലസ്രോതസ്സാണ്. ഈ കുളം നാട്ടുകാരും വനം വകുപ്പും ചേര്‍ന്നാണ് സംരക്ഷിക്കുന്നത്. രാവിലെയും വൈകിട്ടും ഈ കുളത്തില്‍ ആനയുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ വെള്ളംകുടിക്കാനെത്തുന്ന കാഴ്ചയും കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."