HOME
DETAILS
MAL
വന്യജീവിച്ചന്തകള് പൂട്ടണമെന്ന് യു.എന്‍
backup
April 07 2020 | 00:04 AM
ന്യൂയോര്‍ക്ക്: ലോകത്താകമാനമുള്ള വന്യജീവിച്ചന്തകള് അടയ്ക്കണമെന്ന് യു.എന്‍ ജൈവവൈവിധ്യ വിഭാഗം മേധാവി എലിസബത്ത് മറൂമ.
കൊവിഡ് ബാധ ചൈനയിലെ വുഹാന്‍ വന്യജീവി ചന്തയില്‍നിന്നാണ് മനുഷ്യരിലേക്കു പടര്‍ന്നതെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ഇത്തരം ചന്തകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തേണ്ടത് മനുഷ്യകുലത്തിന് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു. ജീവനുള്ളതും ഇല്ലാത്തവയുമായ അനേകം വന്യജീവികളെ ഇവിടെ മാംസമാക്കി മനുഷ്യര്‍ ഉപയോഗിക്കുകയാണ്. ഇനിയൊരു മഹാമാരിയുടെ വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കുന്ന സാഹചര്യം ഉണ്ടാകരുത്. എബോളയും നിപ്പയും നമുക്ക് വലിയ പാഠങ്ങളാണ് നല്‍കിയത്. നമ്മുടെ പ്രകൃതിയോടുള്ള സമീപനത്തില്‍ മാറ്റങ്ങള്‍ വേണം.
നാം അതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അതു നമ്മെ കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടാവുമെന്നും അവര്‍ പറഞ്ഞു. പല രാജ്യങ്ങളിലും കുറഞ്ഞ വരുമാനമുള്ള ജനങ്ങളാണ് വന്യമൃഗചന്തകളിലെത്തുന്നത്. അവര്‍ക്ക് ജീവിതോപാധിയും ഭക്ഷണവുമാണിത്.
ഇത്തരം ആളുകള്‍ക്ക് മറ്റ് ജീവിതമാര്ഗങ്ങള് ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാരുകള്‍ തയാറാവണമെന്നും അവര്‍ പറഞ്ഞു. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട യു.എന്‍ കണ്‍വന്‍ഷന്റെ ആക്റ്റിങ്ങ് എക്സിക്യുട്ടീവ് സെക്രട്ടറിയാണ് എലിസബത്ത് മറൂമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."