15 മുതല്‍ ഓടാന്‍ സജ്ജം; ബോര്‍ഡ് നിര്‍ദേശങ്ങള്‍ കാത്ത് ട്രെയിനുകള്‍
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി നിര്‍ത്തിയ ട്രെയിന്‍ സര്‍വിസുകള്‍ 15ന് തന്നെ പുനരാരംഭിക്കാന്‍ സാധ്യത.റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം കിട്ടിയാല്‍ 15 മുതല്‍ സര്‍വിസുകള്‍ നടത്തും. ഇതിനായി സതേണ്‍ റെയില്‍വേ സജ്ജമാണ്. മറ്റ് തടസമില്ലെങ്കില്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞ് 15ന് തന്നെ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
15 മുതലുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നിലവില്‍ നടക്കുന്നുണ്ട്. 15 മുതല്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാ സ്റ്റാഫുകളും അവരവരുടെ ജോലി സ്ഥലത്ത് സജ്ജരാണ്.
കോച്ചുകള്‍ അതത് ഡിവിഷനുകളില്‍ തന്നെ തിരിച്ചെത്തി. എല്ലാ കോച്ചുകളും അണുവിമുക്തമാക്കിയിട്ടുണ്ട്. ട്രാക്കുകളിലെ മെയിന്റനന്‍സ് വര്‍ക്കുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. ഇനി റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ മാത്രം മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."