മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു; ഡാമില്‍ കക്കൂസ് മാലിന്യം തള്ളുന്നത് തടഞ്ഞു
തിരുവനന്തപുരം: നഗരവാസികള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന അരുവിക്കര ഡാമിലേക്ക് സമീപപ്രദേശത്തെ വീടുകളിലെ കക്കൂസ് മാലിന്യം തള്ളുന്നത് ഡി.എം.ഒ തടഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. അരുവിക്കര ഡാമില്‍ മാലിന്യം നിറയുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി, ജില്ലാ മെഡിക്കല്‍ ഓഫിസറെയും ജല അതോറിറ്റി എം,ഡിയെയും ചുമതലപ്പെടുത്തിയിരുന്നു. പൊതുപ്രവര്‍ത്തകനായ പി.കെ രാജു ഫയല്‍ ചെയ്ത കേസിലാണ് നടപടി.
അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. വെള്ളനാട് പഞ്ചായത്തില്‍ എട്ടു വീടുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുക്കള, കുളിമുറി, കക്കൂസ് എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം പൈപ്പ് ഘടിപ്പിച്ച് ഡാമിലേക്ക് തുറന്നുവച്ചതായി പരിശോധനയില്‍ ഡി.എം.ഒ കണ്ടെത്തി. നിയമലംഘനം കണ്ടെത്താന്‍ കാമറ സ്ഥാപിക്കണമെന്ന് ഡി.എം.ഒ കമ്മിഷനെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടില്‍ നിറഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയതായി ജല അതോറിറ്റിക്ക് വേണ്ടി ലോ ഓഫിസര്‍ എസ്. സന്തോഷ് അറിയിച്ചു. കരമന നദിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ നടപടികളും സ്വീകരിച്ചു.
അണക്കെട്ടിന്റെ സംരക്ഷണ ശേഷി കൂട്ടുന്നതിനുള്ള പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ജല അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."