കാല്‍നട യാത്രപോലും ദുസഹം കുളമായി കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ്
കണ്ണൂര്‍: കാലവര്‍ഷം കനക്കുന്നതിനു മുന്‍പേ റോഡുകള്‍ പൊട്ടിപൊളിഞ്ഞ് ചളിക്കുളമായി കണ്ണൂര്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ്.
വര്‍ഷാവര്‍ഷം ടാറിങ് ഉള്‍പ്പടെ അറ്റകുറ്റപണി നടത്താറുണ്ടെങ്കിലും ഇത്രപെട്ടന്ന് തകരുന്നത് ആദ്യമായാണ്. ഗാന്ധി സര്‍ക്കിളില്‍ നിന്നും കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്താണ് ടാറിങ് തകര്‍ന്നത്.
ഈ വഴിയാണ് ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുക. കടകളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും എത്തുന്ന നിരവധി വാഹനങ്ങളും ഈ വഴിയെ കടന്നുപോകാറുണ്ട്. കഴിഞ്ഞ ജൂണിന് ശേഷമാണ് ബസ്സ്റ്റാന്‍ഡിലെ റോഡുകള്‍ അറ്റകുറ്റപണി നടത്തിയത്.
ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് റോഡ് തകര്‍ന്നത് കാല്‍നടയാത്രികര്‍ക്ക് പൊലും ദുസഹമായി.
കണ്ണൂര്‍ ഡിപ്പോയുടെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന് നാല് മാസങ്ങള്‍ക്ക് മുന്‍പ് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു.
എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് കണ്ണൂര്‍ ഡിപ്പോയില്‍ നിര്‍മിച്ച ഓഫിസ് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും മറ്റ് അനുബന്ധ ആവശ്യങ്ങളുടെയും നിര്‍മാണത്തിനും പ്രത്യേക പദ്ധതി തയാറാക്കിയിരുന്നു.
എന്നാല്‍ ചളികുളമായ റോഡ് നവീകരിക്കുന്നതിന് പദ്ധതികളായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."