ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവം: അന്വേഷണം ഊര്‍ജിതം
ഉരുവച്ചാല്‍: ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവം പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
മാലൂര്തൃക്കടാരിപ്പൊയിലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ നിട്ടാറമ്പ് സ്വദേശി ചെക്യോടന്‍ സജീഷിനെ (28) കരിങ്കല്‍ ക്വാറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മാലൂര്‍ എസ്.ഐ. ടി.കെ ഷിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയാണ്. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാത്രിയോടെ സംസ്കരിച്ചു.
സജേഷിന്റെ മരണം മാലൂര്‍ നാടിനെ ദുഃഖത്തിലാക്കി.
മരണ വാര്‍ത്തയറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്തേക്ക് ഒഴുകി എത്തി.
മാലൂര്പുരളിമല റോഡരികിലെ ക്വാറിയില്‍ ഇന്നലെ രാവിലെയാണ് സജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തികളാഴ്ച രാത്രി സജീഷ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മാലൂര്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."