വളപട്ടണത്ത് പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളോടെ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി
വളപട്ടണം: വളപട്ടണം പുഴയ്ക്ക് തണലൊരുക്കണമെന്ന സന്ദേശത്തോടെ വളപട്ടണത്ത് വിപുലമായ പരിസഥിതി ദിനാചരണവും തുടര്‍ കര്‍മ പദ്ധതിരൂപീകരണ ശില്‍പശാലയും നടന്നു.
വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി, ലെന്‍സ്‌ഫെഡ് പുതിയതെരു യൂനിറ്റ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍ നടന്നത്.
പുഴയോരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് എ.എസ്.പി അരവിന്ദ് സുകുമാര്‍ ഐ.പി.എസ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ലളിതാദേവി അധ്യക്ഷയായി.
പുഴയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സൗന്ദര്യവല്‍ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലെന്‍സ്‌ഫെഡ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. വളപട്ടണം പുഴയില്‍ നൂറ് കണ്ടല്‍ചെടി നട്ടുകൊണ്ട് കണ്ടല്‍ വ്യാപന പരിപാടിക്കും തുടക്കമായി. പുഴയോരത്ത് സംരക്ഷണ മനുഷ്യച്ചങ്ങലയും തീര്‍ത്തു.
തുടര്‍ന്ന് നടന്ന കര്‍മപദ്ധതി രൂപീകരണ ശില്‍പശാലയില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ലളിതാദേവി അധ്യക്ഷയായി. ലെന്‍സ്‌ഫെഡ് താലൂക്ക് പ്രസിഡന്റ് പ്രസീജ് കുമാര്‍ വിഷയാവതരണം നടത്തി. ലൈബ്രറി യുവസമിതി അംഗം വി.കെ അഫീഫ് കര്‍മ പദ്ധതി അവതരിപ്പിച്ചു. കൃഷി ഓഫിസര്‍ എന്‍.എസ് സോണിയ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.കെ ബീന സ്വാഗതവും ലെന്‍സ്‌ഫെഡ് യൂനിറ്റ് സെക്രട്ടറി എം.ടി ഷൈന്‍ദാസ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.ടി മുഹമ്മദ് അശ്രഫ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.ടി സമീറ, സി.ഹനീഫ സി.ഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.വി ഗായത്രി ലെന്‍സ്‌ഫെഡ് യൂണിറ്റ് സെക്രട്ടറി ശ്രീഗേഷ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."